റാഗിങ്ങിനിടെ ആസിഡ് ഉള്ളിലെത്തിയത് അശ്വതിയുടെ നില ഗുരുതരമാക്കി

കോഴിക്കോട്: മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ദലിത് പെണ്‍കുട്ടിയുടെ നിലയില്‍ മാറ്റമില്ല.
കലബുറഗി (ഗുല്‍ബര്‍ഗ) റിങ് റോഡിലെ അല്‍ഖമര്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനി എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കപ്പറമ്പില്‍ അശ്വതിയാണ് (18) മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. സീനിയര്‍ വിദ്യാര്‍ഥിനികള്‍ ടോയിലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചതിനത്തെുടര്‍ന്ന് അന്നനാളം വെന്തുരുകി ഉമിനീര്‍ പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി.
കഴുത്തില്‍ ദ്വാരമിട്ട് ദ്രവരൂപത്തിലാക്കിയ ഭക്ഷണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ലോഷനിലടങ്ങിയ ആസിഡ് ഉള്ളില്‍ചെന്നതിനത്തെുടര്‍ന്ന് അന്നനാളത്തിന്‍െറ ഇരുഭാഗങ്ങളും പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുകയാണെന്നും ഇത് വേര്‍തിരിക്കാനുള്ള എന്‍ഡോസ്കോപിക് ഡയലറ്റേഷന്‍ സര്‍ജറി ചെയ്യേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സി. സോമന്‍ അറിയിച്ചു. എന്നാല്‍, ആരോഗ്യസ്ഥിതി അല്‍പം ഭേദപ്പെട്ടാല്‍ മാത്രമേ ഇത് ചെയ്യാനാവൂ. ഇതിന്  മൂന്നുമാസമെങ്കിലും കഴിയണം. സംഭവത്തിനുശേഷം ഏറെനാള്‍ കഴിഞ്ഞാണ് സംസാരിക്കാനായത്. എന്നാല്‍, കുറച്ച് സംസാരിക്കുമ്പോഴേക്കും അവശയാവുന്നുണ്ട്.
അപകടനില തരണം ചെയ്തെങ്കിലും ശ്വാസതടസ്സവും നെഞ്ചുവേദനയും ഇടക്കിടെ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. കലബുറഗിയിലെ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുമെന്ന് മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍ അറിയിച്ചു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലി, മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ ഹബീബുള്ള എന്നിവരാണ് മൊഴിയെടുത്തത്. കൊലപാതകശ്രമം, ദലിത് പീഡനം, റാഗിങ് എന്നീ വകുപ്പുകള്‍ ചുമത്തിയായിരിക്കും നടപടിയെടുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.