വയനാട്ടിലെ ഉരുൾപൊട്ടൽ: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു

കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമലയിൽ താലൂക്കുതല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

കൺട്രോൾ റൂം നമ്പറുകൾ:

  • ഡെപ്യൂട്ടി കളക്ടർ- 8547616025
  • തഹസിൽദാർ വൈത്തിരി - 8547616601
  • കൽപറ്റ ജോയിന്‍റ് ബി.ഡി.ഒ ഓഫീസ് - 9961289892
  • അസിസ്റ്റന്‍റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093
  • അഗ്നിശമനസേന അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ - 9497920271
  • വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 36ലധികം പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.

പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിന് സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്.

Tags:    
News Summary - Wayanad Landslide: Control room opened at Churalmala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.