സ്​കൂൾ ബസ്​ വെള്ള​ക്കെട്ടിലേക്ക്​ മറിഞ്ഞ്​ വിദ്യാർഥികൾക്ക്​ പരിക്ക്​

ഹരിപ്പാട്​: ആലപ്പുഴ ഹരിപ്പാട്​ കുമാരപുരത്ത്​ സ്​കൂൾ ബസ്​ വെള്ളക്കെട്ടിലേക്ക്​ മറിഞ്ഞ്​ വിദ്യാർഥികൾക്ക്​ പരി​ക്കേറ്റു. ഹരിപ്പാട് കെ.കെ.കെവി.എം യു.പി സ്​കൂളിലെ 41 വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്​ച വൈകുന്നേരം സ്‌കൂളില്‍ നിന്നും രണ്ടര കിലോമീറ്റര്‍  അകലെയാണ്​ അപകടമ​ുണ്ടായത്​.

വീതി കുറഞ്ഞ ​​​വഴിയിൽ എതിർദിശയിൽ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ റോഡി​െൻറ  ഒരു വശം തകർന്ന്​ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തതാണ്​ കൂടുതൽ അപായം ഒ​ഴിവാക്കിയത്​. അതിനിടെ അപകടം കണ്ട് കുഴഞ്ഞു വീണ നാട്ടുകാരില്‍ ഒരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.