തേനീച്ചക്കൂട്

തേന്‍ മധുരമുള്ള ഒരു പോഷകാഹാരവും ഒൗഷധവുമാണ്. തേനിന്‍െറ ഒൗഷധഗുണം ഇന്നെല്ലാവരും അംഗീകരിച്ചിട്ടുണ്ട്. പുരാതന ഈജിപ്തുകാര്‍ മമ്മികള്‍ പൊതിയാന്‍ ഉപയോഗിച്ചിരുന്നത് തേനായിരുന്നുവെന്ന് പറയുന്നു. തേനീച്ചക്കൂടെന്ന പ്രത്യേക ഫാക്ടറിയില്‍ നിര്‍മിക്കപ്പെടുന്ന അല്ലാഹുവിന്‍െറ പ്രൊഡക്ടാണ് തേന്‍. പൊട്ടാസ്യം, കാല്‍സ്യം, സോഡിയം, ക്ളോറിന്‍, സള്‍ഫര്‍, ഇരുമ്പ് തുടങ്ങി അനേകം ധാതുക്കളും മറ്റനേകം വിറ്റാമിനുകളുമടങ്ങിയ ഒരു സിദ്ധൗഷധമാണ് തേന്‍. അല്ലാഹു പറയുന്നു: ‘തേനില്‍ മനുഷ്യന് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’ (വി.ഖു. 16:69).

ഒരു തുള്ളി തേന്‍ ഉല്‍പാദിപ്പിക്കാന്‍ തേനീച്ചക്ക് നൂറു പുഷ്പങ്ങളെങ്കിലും കയറിയിറങ്ങേണ്ടിവരും. തേനീച്ചവഴിയല്ലാതെ കൃത്രിമമായി തേനുണ്ടാക്കാന്‍ കഴിയില്ല. ആയിരക്കണക്കിന് പൂക്കളില്‍നിന്ന് മധു ശേഖരിച്ച് കൂട്ടിക്കലര്‍ത്തി മനുഷ്യന് തേന്‍ ഉണ്ടാക്കാന്‍ കഴിയില്ല. കാരണം, അതിന്‍െറ റെസിപ്പി ദൈവികമാണ്.
തേനീച്ചക്ക് മാത്രമേ അത് ദൈവം തമ്പുരാന്‍ പഠിപ്പിച്ചുകൊടുത്തിട്ടുള്ളൂ. അല്ലാഹു പറയുന്നു: ‘നിന്‍െറ നാഥന്‍ തേനീച്ചക്ക് ഇപ്രകാരം ദിവ്യബോധനം നല്‍കിയിരിക്കുന്നു. മലകളിലും മരങ്ങളിലും മനുഷ്യന്‍െറ കെട്ടിടങ്ങളിലും നീ വീടുണ്ടാക്കിക്കൊള്ളുക. എന്നിട്ട് നിന്‍െറ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക. അവയുടെ ഉദരങ്ങളില്‍നിന്ന് വ്യത്യസ്ത വര്‍ണത്തിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’ (വി.ഖു. 16:68,69).

തേനീച്ച മനുഷ്യനെപ്പോലെ ഒരു സാമൂഹ്യജീവിയാണ്. ഒരുപാട് സാമൂഹിക ശാസ്ത്ര നിയമങ്ങള്‍ ഇനിയും മനുഷ്യന്‍ തേനീച്ചയില്‍നിന്ന് പഠിച്ച് പ്രാവര്‍ത്തികമാക്കേണ്ടതായുണ്ട്. ഷഡ്ഭുജാകൃതിയില്‍ നിര്‍മിക്കപ്പെടുന്ന തേനീച്ചക്കൂടുകള്‍ ഒരു മഹാദ്ഭുതം തന്നെയാണ്. ഏറ്റവും കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ തേന്‍ ശേഖരിക്കാന്‍ ഈ രൂപത്തിലുള്ള കൂടുകള്‍ക്കല്ലാതെ സാധിക്കില്ല. തേനീച്ചകളുടെ ഈ കൂടുനിര്‍മാണ വൈദഗ്ധ്യത്തില്‍ മനുഷ്യരിലെ ഏറ്റവും പ്രഗല്ഭനായ എന്‍ജിനീയര്‍പോലും പകച്ചുനിന്നുപോവും. കാരണം, അതിന്‍െറ ആസൂത്രണവും നിര്‍മാണവുമൊക്കെ അല്ലാഹുവിന്‍െറ മേല്‍നോട്ടത്തിലാണ്. മലകളിലും മരങ്ങളിലും മനുഷ്യരുടെ കെട്ടിടങ്ങളിലും കൂടുകളുണ്ടാക്കാന്‍ ‘നിന്‍െറ നാഥന്‍ തേനീച്ചക്ക് ദിവ്യബോധനത്തിലൂടെ നിര്‍ദേശം നല്‍കി’ (വി.ഖു. 16: 68).

സങ്കീര്‍ണമായ ക്ഷേത്രഗണിതത്തിലധിഷ്ഠിതമാണ് തേനീച്ചക്കൂടിന്‍െറ നിര്‍മാണം. ഇത് അവ പോളിടെക്നിക്കിലോ എന്‍ജിനീയറിങ് കോളജിലോ പോയി പഠിച്ചതല്ല. അല്ലാഹുവിന്‍െറ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ്. ഈ ദൈവിക നിര്‍ദേശത്തിനാണ് ജന്മവാസന എന്ന് നാം പേരിട്ടുവിളിക്കുന്നത്. ജന്മവാസനകളില്‍ ഏറ്റവും മഹാശ്ചര്യം എന്നാണ് ഡാര്‍വിന്‍ തേനീച്ചയെക്കുറിച്ച് പറഞ്ഞത്. തേനീച്ച തേന്‍ കണ്ടത്തെുന്നതും അത് തന്‍െറ കൂട്ടുകാരികളെ അറിയിക്കുന്നതും ശേഖരിച്ച് കൊണ്ടുവരുന്നതും കൂടുകളില്‍ സൂക്ഷിച്ച് തേനാക്കിമാറ്റുന്നതും വിശദമായി പഠിക്കേണ്ട പ്രക്രിയയാണ്. ഒരു തേനീച്ചക്കോളനിയില്‍ അറുപതിനായിരത്തോളം തേനീച്ചകള്‍ ഉണ്ടാകുമത്രെ! ഒരു റാണിയും ആറു മടിയന്മാരായ പുരുഷന്മാരും ബാക്കി തൊഴിലാളികളായ മച്ചി സ്ത്രീകളുമായിരിക്കും ഉണ്ടായിരിക്കുക. മടിയന്മാരുടെ പണി ഇണചേരലും റാണിയുടെ പണി മുട്ടയിടലും മാത്രമാണ്.

ഒരിക്കല്‍ ഇണചേര്‍ന്നുകഴിഞ്ഞാല്‍ പുരുഷന്‍െറ ലൈംഗികാവയവം പറിച്ചെടുത്ത് റാണി സൂക്ഷിക്കുകയാണ് ചെയ്യുക. മുട്ട വിരിയാന്‍ അത് ആവശ്യമാണത്രെ! കൂടുണ്ടാക്കുക, തേന്‍ ശേഖരിക്കുക, കൂട്ടില്‍ പ്രത്യേക സംവിധാനമുപയോഗിച്ച് ചൂടും തണുപ്പും ക്രമീകരിക്കുക, റാണിയുടെ കിടപ്പറയും കൂടും വൃത്തിയാക്കുക തുടങ്ങിയ മറ്റെല്ലാ പണിയും ചെയ്യുന്നത് മച്ചികളായ പെണ്ണീച്ചകളാണ്. 19ാം നൂറ്റാണ്ടിലാണ് ഈ പണികള്‍ ഒക്കെ ചെയ്യുന്നത് പെണ്ണീച്ചകളാണ് എന്ന് മനുഷ്യന്‍ കണ്ടത്തെുന്നത്. ‘എന്നാല്‍ നാം തേനീച്ചക്ക് ബോധനം നല്‍കി’ എന്ന് ഖുര്‍ആന്‍ പറയുന്നിടത്ത് സ്ത്രീലിംഗമാണ് ഉപയോഗിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ‘അതില്‍ ചിന്തിക്കുന്ന സമൂഹത്തിന് ദൃഷ്ടാന്തമുണ്ട്’ (വി.ഖു. 16: 69).

സമ്പാദനം: ഫൈസല്‍ മഞ്ചേരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.