റിസര്‍വേഷന്‍ കോച്ചുകളില്‍ 22 മുതല്‍ കുട്ടികള്‍ക്ക് നിരക്കിളവില്ല

തിരുവനന്തപുരം: റിസര്‍വേഷന്‍ കോച്ചുകളില്‍ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന ഹാഫ് ടിക്കറ്റ് യാത്രാസൗകര്യം നിര്‍ത്തലാക്കാനുള്ള തീരുമാനം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. പകുതി നിരക്കില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ബെര്‍ത്ത് നല്‍കുന്നത് നഷ്ടമുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റെയില്‍വേ പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നത്. അതേസമയം, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളില്‍ കുട്ടികള്‍ക്ക് അമ്പത് ശതമാനം നിരക്കിളവ് തുടരും.

നിലവില്‍ അഞ്ചുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പകുതി ടിക്കറ്റ് നിരക്കില്‍ യാത്ര അനുവദിച്ചിരുന്നത്. കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന സാധാരണ കുടുംബങ്ങളെ വെട്ടിലാക്കുന്നതാണ് റെയില്‍വേയുടെ പുതിയ തീരുമാനം. ഏപ്രില്‍ 22 മുതല്‍ ഹാഫ് ടിക്കറ്റ് ആനുകൂല്യം നല്‍കേണ്ടതില്ളെന്നാണ് റെയില്‍വേ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുള്ളത്.  

ഹാഫ് ടിക്കറ്റുകള്‍ ഒഴിവാക്കിയാല്‍ പ്രതിവര്‍ഷം 2.5 കോടി സീറ്റ് ലാഭിക്കാമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 2.22 കോടി സീറ്റാണ് ഹാഫ് ടിക്കറ്റില്‍ കുട്ടികള്‍ക്ക് നല്‍കിയത്. പുതിയ പരിഷ്കാരത്തിലൂടെ  650 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത്  നിര്‍ത്താന്‍ കഴിഞ്ഞ ഡിസംബറിലാണ് റെയില്‍വേ കമേഴ്സ്യല്‍വിഭാഗം നിര്‍ദേശം സമര്‍പ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.