പാലക്കാട്: ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പാലക്കാട്ടത്തെും. കോയമ്പത്തൂരില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ എത്തുന്ന മോദി ഉച്ചക്ക് രണ്ടിന് മേഴ്സി കോളജ് മൈതാനത്ത് ഒരുക്കിയ താല്‍ക്കാലിക ഹെലിപ്പാഡിലാണ് ഇറങ്ങുക. തുടര്‍ന്ന് കാറില്‍ പരിപാടി നടക്കുന്ന കോട്ടമൈതാനത്തത്തെും. ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ദ, രാജീവ് പ്രതാപ് റൂഡി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, സുരേഷ്ഗോപി എം.പി, ഒ. രാജഗോപാല്‍, സി.കെ. ജാനു, പി.സി. തോമസ്, നലിന്‍കുമാര്‍ കാട്ടീല്‍ എം.പി എന്നിവര്‍ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ ഗതാഗത ക്രമീകരണവുമുണ്ടാകും. വ്യാഴാഴ്ച ഉച്ചക്കുശേഷം പ്രധാനമന്ത്രിയുടെ വരവിന്‍െറ റിഹേഴ്സല്‍ നടന്നു. വ്യോമസേന വിമാനം മേഴ്സി കോളജ് മൈതാനത്ത് ഇറക്കി പരിശോധിച്ചു. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് ഐ.ജിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണം. സമ്മേളന വേദി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.