വി.എസിന്‍െറ പ്രസ്താവനകള്‍ വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഉപഹരജി തള്ളി

തിരുവനന്തപുരം: തനിക്കെതിരായ പ്രസ്താവനകളില്‍നിന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉപഹരജി ജില്ലാ ജഡ്ജി എ. ബദറുദ്ദീന്‍ തള്ളി. പ്രസ്താവന വിലക്കുന്നത് പ്രതിപക്ഷ നേതാവി െന്‍റ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകുമെന്ന് കോടതി വിലയിരുത്തി. വി.എസ് പരസ്യമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിക്ക് മറുപടി പറയാനുമുള്ള അവസരമുണ്ട്. അതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് അപരിഹാര്യമായ നഷ്ടം സംഭവിച്ചെന്ന് കരുതാനാവില്ളെന്നും കോടതി വ്യക്തമാക്കി.

അപകീര്‍ത്തി കേസില്‍ ഇരുവര്‍ക്കും വിചാരണക്കോടതിയില്‍ തെളിവുകള്‍ നല്‍കാനും നിലപാടുകള്‍ തെളിയിക്കാനുമുള്ള അവസരമുണ്ടെന്നും ഇപ്പോഴത്തെ വിധി അതിനു തടസ്സമാവരുതെന്നും  ഇടക്കാല ഉത്തരവില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന് ഭരണത്തിലെ പോരായ്മകളും അഴിമതികളും കണ്ടത്തൊനും ജനങ്ങളെ ബോധ്യപ്പെടുത്താനും അവകാശമുണ്ട്.  അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍െറ അടിസ്ഥാനതത്ത്വമാണ്. ആരോപണങ്ങള്‍ക്കു മറുപടി പറയാനുള്ള അവസരം ലഭ്യമാണെന്നിരിക്കെ നഷ്ടം സംഭവിച്ചെന്ന വാദത്തില്‍ കഴമ്പില്ല. ഉപഹരജിയോടൊപ്പം സമര്‍പ്പിച്ച സുപ്രീംകോടതി മുന്‍കാല ഉത്തരവുകള്‍ ഈ കേസുമായി പൊരുത്തപ്പെടുന്നതല്ളെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപുറമേ അപകീര്‍ത്തിക്കേസില്‍ പ്രസ്താവന വിലക്കണമെന്ന ആവശ്യം ഉന്നയിക്കാതെ ഉപഹരജി നല്‍കിയതിനെയും വിമര്‍ശിച്ചു. സാങ്കേതികമായി ഉപഹരജി നിലനില്‍ക്കില്ളെന്ന് കോടതി വിലയിരുത്തി.

രണ്ടു ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഉപഹരജിയില്‍ കോടതി ഉത്തരവ് പറഞ്ഞത്. ലോകായുക്തയിലും വിജിലന്‍സിലും ഉള്‍പ്പെടെകേസുകളാണ് പ്രതിപക്ഷനേതാവ് പരാമര്‍ശിച്ചതെന്ന് വി.എസിന്‍െറ അഭിഭാഷകനായ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ വിശദീകരിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നോ ക്രമിനല്‍ കേസുകളുണ്ടെന്നോ വി.എസ് പറഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഉള്‍പ്പെടെ എട്ടുരേഖകള്‍  വി.എസ് ഹാജരാക്കി. മുഖ്യമന്ത്രിക്കെതിരെ കേസുകളില്ളെന്ന ഉപലോകായുക്തയുടെ വിധിപ്പകര്‍പ്പാണ് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ ഹാജരാക്കിയത്. എന്നാല്‍, ഈ വിധി ലോകായുക്ത തുറന്നകോടതിയില്‍ തള്ളിയതാണെന്ന് വി.എസിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


വി.എസിനെതിരായ ഹരജി തള്ളിയത് തനിക്ക് ക്ഷീണമല്ല –ഉമ്മന്‍ ചാണ്ടി
കോട്ടയം: വി.എസ്. അച്യുതാനന്ദനെതിരെ നല്‍കിയ ഉപഹരജി കോടതി തള്ളിയത് തനിക്ക് ക്ഷീണമല്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
താന്‍ നല്‍കിയ മുഖ്യഹരജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വി.എസ് പറഞ്ഞതെല്ലാം അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞിട്ടുണ്ടെന്നും  ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പ്രതികരിച്ചു.

നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി –വി.എസ്
തിരുവനന്തപുരം: നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
വി.എസിന്‍െറ പരസ്യ പ്രസ്താവന തടയണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹരജി കോടതി നിരാകരിച്ചതിനത്തെുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.  പരാതി കോടതി ചവറ്റുകൊട്ടയില്‍ തള്ളിയത് അദ്ദേഹത്തിന് കോടതിയില്‍നിന്ന് ലഭിച്ച മുഖംപൊത്തിയുള്ള അടിയാണെന്ന് വി.എസ് പ്രസ്താവനയിലും പറഞ്ഞു. ഭരണനിര്‍വഹണ സംവിധാനത്തിന്‍െറ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനുള്ള പ്രതിപക്ഷനേതാവിന്‍െറ കര്‍ത്തവ്യം തടയാനാവില്ളെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് പാമോലിന്‍കേസില്‍ സുപ്രീംകോടതിയില്‍നിന്ന് പ്രഹരമേറ്റതെന്നും വി.എസ് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.