ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോൾ

കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ താമര വിരിയുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യാ ടി.വി, ടൈംസ് നൗ സീ വോട്ടര്‍, ആക്സിസ് മൈ ഇന്ത്യ, ന്യൂസ് നേഷന്‍ എന്നീ നാല് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം രണ്ട് സീറ്റ് നേടുമെന്ന് ഇന്ത്യാ ടിവി പ്രവചിച്ചു. ടൈംസ് നൗ സീ വോട്ടര്‍ എന്‍.ഡി.എക്ക് നാല് സീറ്റും ആക്സിസ് മൈ ഇന്ത്യ മൂന്ന് സീറ്റും ലഭിക്കുമെന്ന് വ്യക്തമാക്കുന്നു. അതേസമയം, എന്‍.ഡി.എ മുന്നണി ഒരു സീറ്റ് നേടുമെന്നാണ് ന്യൂസ് നേഷന്‍ പ്രവചിച്ചിട്ടുള്ളത്.

എല്‍.ഡി.എഫ് 78ഉം യു.ഡി.എഫ് 58ഉം സീറ്റ് നേടുമെന്ന് ഇന്ത്യാ ടി.വി പറയുന്നു. ടൈംസ് നൗ സീ വോട്ടര്‍-എല്‍.ഡി.എഫ് 74-82, യു.ഡി.എഫ് 54-62 ഉം ആക്സിസ് മൈ ഇന്ത്യ എല്‍.ഡി.എഫ് 88-101, യു.ഡി.എഫ് 38-48, ന്യുസ് നേഷന്‍ യു.ഡി.എഫ് 70, എല്‍.ഡി.എഫ് 69 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.
 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.