തിരുവനന്തപുരത്തും ആലപ്പുഴയിലും കടല്‍ക്ഷോഭം; 110 വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തു. തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്തെ തീരദേശ മേഖലകളായ  വലിയ തുറയിലും പൂന്തുറയിലുമുണ്ടായ കടല്‍ ക്ഷോഭത്തില്‍ 116 വീടുകള്‍ തകര്‍ന്നു.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു കടല്‍ക്ഷോഭം ആരംഭിച്ചത്.  പ്രദേശത്ത് വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കടലാക്രമണത്തെ തുടര്‍ന്ന് വലിയതുറയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ഇലക്ട്രിക് പോസ്റ്റ് വഴിയിലിട്ട് പ്രതിഷേധിച്ചു. പുനരധിവസിപ്പിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ആലപ്പുഴയില്‍ അമ്പലപ്പുഴ, മാരാരിക്കുളം, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, തുറവൂര്‍ എന്നിവിടങ്ങളിലാണ് കടലാക്രമണമുണ്ടായത്. ഇവിടങ്ങളില്‍ കടല്‍ഭിത്തി തകര്‍ന്ന് വെള്ളം വീടുകള്‍ക്കുള്ളിലേക്ക്  കയറിയിട്ടുണ്ട്. കടലാക്രമണം ഉണ്ടായ സ്ഥലങ്ങളില്‍ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തൃക്കുന്നപ്പുഴയില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.