കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ച നിലയിൽ

മട്ടാഞ്ചേരി: കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാവികനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്തെി. നായിക് ആയ തൃശൂര്‍ കരിങ്കല്‍പിള്ളി വീട്ടില്‍ കെ. ശിവദാസാണ് (51) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഡ്മിനിസ്ട്രേറ്റിവ് അനക്സിന് സമീപം സി 25ല്‍ ഡ്യൂട്ടിയിലായിരുന്നു. വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയത്തെിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. താടിയെല്ലിനാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഹാര്‍ബര്‍ ടെര്‍മിനസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാവിക സേനാ അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.