പിടിച്ചുപറി കേസില്‍ ഹനുമാന്‍ സേന അംഗം പിടിയില്‍

കൊച്ചി: മരടിലും കൊച്ചി നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലും ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അഖില ഭാരതീയ ഹനുമാന്‍ സേനയിലെ അംഗം പിടിയില്‍.   ഇടക്കൊച്ചി മണപ്പുറത്ത് വീട്ടില്‍ സനലാണ് പിടിയിലായത്.  മരട് പൊലീസ് എറണാകുളം ബ്രോഡ്വേയിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

മരട് സ്വദേശിയായ ജോണ്‍സണ്‍ എന്നയാളെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം ആവശ്യപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ്്. മറ്റ് രണ്ടുപേര്‍കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മൂന്നുപേരും അഖില ഭാരതീയ ഹനുമാന്‍ സേനയിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പിടിയിലാവാനുള്ള മരട് സ്വദേശി ജി.സന്തോഷ് കുമാര്‍ ഹനുമാന്‍ സേനാ ജില്ലാ സെക്രട്ടറിയും പാലാരിവട്ടത്തുള്ള അല്‍ മേഘ മെഡിക്കല്‍സില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി 65,000 രൂപ കവര്‍ന്ന കേസില്‍ ഉള്‍പ്പെട്ടയാളുമാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു പിടിച്ചുപറി കേസും ഇയാള്‍ക്കെതിരെയുണ്ട്. സന്തോഷിനേയും മൂന്നാമത്തെയാള്‍ ഷെമീറിനെയും പിടികൂടാന്‍ പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. കൊച്ചി നഗരത്തില്‍ പലഭാഗങ്ങളിലും, തൃശൂര്‍ ജില്ലയിലും ഇവര്‍ സമാനമായ പിടിച്ചുപറി നടത്തിയിട്ടുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.

പ്രതികളിലും നിന്നും സമാനമായ അനുഭവങ്ങള്‍ നേരിട്ടവര്‍ പാലാരിവട്ടം, മരട് സ്റ്റേഷനുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. തൃക്കാക്കര അസി. കമീഷണര്‍ എന്‍. രാജേഷ്, സൗത് സി.ഐ. ചന്ദ്രദാസ് എന്നിവരും,  മരട് എസ്.ഐ. സുജാതന്‍പിള്ള, പൊലീസുകാരായ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു, സന്തോഷ് സി.ആര്‍. തുടങ്ങിയവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.