തിരുവനന്തപുരം: മാര്‍ത്തോമസഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് 99 ന്‍െറ നിറവ്. പാറ്റൂര്‍ സെന്‍റ് തോമസ് മാര്‍ത്തോമ ചര്‍ച്ചിലാണ് വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷം നടന്നത്. ഇതോടൊപ്പം തിരുവനന്തപുരം കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയുടെ പട്ടത്തെ സ്വീകരണത്തിന്‍െറ 40ാം വാര്‍ഷികാഘോഷവും നടന്നു. ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മലയാളികളുടെ ജന്മപുണ്യവും സൗഭാഗ്യവുമാണ് വലിയ മെത്രാപ്പോലീത്തയെന്ന് കടകംപള്ളി പറഞ്ഞു. സമൂഹ മന$സാക്ഷിയുടെ പ്രതീകമാണ് അദ്ദേഹം. നര്‍മത്തില്‍ പൊതിഞ്ഞ വിമര്‍ശങ്ങളാണ് അദ്ദേഹം നടത്തുന്നത്. കേരളം കാതോര്‍ക്കുന്ന വാക്കുകളാണ് അദ്ദേഹത്തിന്‍േറതെന്നും കടകംപളളി സൂചിപ്പിച്ചു. കേരളത്തിന്‍െറ പൊതുസ്വത്താണ് വലിയ മെത്രാപ്പോലീത്തയെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു.
തിരുവനന്തപുരം കൊല്ലം ഭദ്രാസന അധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ, മേയര്‍ വി.കെ. പ്രശാന്ത്, വിന്‍സെന്‍റ് എം.എല്‍.എ, പാറ്റൂര്‍ പള്ളി വികാരി വിനോയ് ഡാനിയേല്‍, തിരുവനന്തപുരം കൊല്ലം ഭദ്രാസനം വികാരി ജനറല്‍മാരായ ഡോ, ജയന്‍ തോമസ്, എബ്രഹാം സാമുവല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
മനുഷ്യത്വം നഷ്ടമായ മനുഷ്യരാണ് ഇന്നുള്ളതെന്നും മറ്റുള്ളവരുടെ ആവശ്യം തങ്ങളുടെ ആവശ്യമായി കണ്ട് അതിനായി പ്രവര്‍ത്തിക്കാന്‍ സഭാ വിശ്വാസികളും സമൂഹവും ഭരണകൂടവും തയാറാകണമെന്നും ക്രിസോസ്റ്റം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.