അനധികൃത സ്വത്ത് സമ്പാദനം: ആദായനികുതി ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ കേസെടുത്തു. ആലുവയിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കെ. വിശ്വനാഥപണിക്കര്‍ക്കെതിരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി (ഒന്ന്) മുമ്പാകെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ ഉദ്യോഗസ്ഥന്‍െറ കൊച്ചിയിലെ വീടുകളില്‍ അന്വേഷണസംഘം മിന്നല്‍ പരിശോധന നടത്തി.

ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്ത് വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായി രഹസ്യവിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഉദ്യോഗസ്ഥന്‍ നടത്തിയ ബാങ്ക് ഇടപാടുകളുടെയും വസ്തുവകകള്‍ വാങ്ങിയതിന്‍െറയും രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്്. കൂടുതല്‍ അന്വേഷണത്തിന്‍െറ ഭാഗമായി ഉദ്യോഗസ്ഥനെ സി.ബി.ഐ സംഘം അടുത്തദിവസം ചോദ്യംചെയ്യും.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനക്ക് ശേഷമാകും ചോദ്യംചെയ്യല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.