കാസര്‍കോട്: കളനാടിന് സമീപം റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടത്തെി. ഞായറാഴ്ച രാവിലെയാണ് കളനാട് റെയില്‍വേ ഹാള്‍ട്ടിനും ചന്ദ്രഗിരി റെയില്‍വേ പാലത്തിനും ഇടയില്‍ വിള്ളല്‍ കണ്ടത്. ഇതത്തേുടര്‍ന്ന് തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് അപായ സിഗ്നല്‍ നല്‍കി നിര്‍ത്തിച്ചു. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗവും സുരക്ഷാസേനയും സ്ഥലത്തത്തെി പരിശോധന നടത്തി. പാളത്തില്‍ പൊട്ടിയഭാഗത്ത് താല്‍ക്കാലികമായി ക്ളിപ് ഘടിപ്പിച്ചാണ് വണ്ടികള്‍ കടത്തിവിട്ടത്.

രാവിലെ ട്രാക്കിനരികിലൂടെ നടക്കാനിറങ്ങിയ നാട്ടുകാരാണ് മാവേലി എക്സ്പ്രസ് കളനാട് എത്തുന്നതിന് ഏതാനും നിമിഷം മുമ്പ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടത്. ഉടനെ റെയില്‍പാളം പരിശോധിക്കുന്ന ജീവനക്കാരെ വിവരം അറിയിച്ചു. വണ്ടി അടുത്തത്തെിയതിനാല്‍ ജീവനക്കാരന്‍ മൂന്നുതവണ ഡെറ്റനേറ്റര്‍ പൊട്ടിച്ചും ചുവന്ന കൊടി വീശിയും അപായസൂചന നല്‍കി. വിള്ളലുണ്ടായ ഭാഗത്തിന് 200 മീറ്ററോളം അകലെ വണ്ടി നിര്‍ത്തിക്കുകയായിരുന്നു.
 നാട്ടുകാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. മാവേലി എക്സ്പ്രസ് അരമണിക്കൂറോളം ഇവിടെ നിര്‍ത്തി. പിന്നീട് 20 കിലോമീറ്റര്‍ വേഗത്തിലാണ് വണ്ടികള്‍ കടത്തിവിട്ടത്. പൊട്ടിയ പാളം മാറ്റിസ്ഥാപിച്ചശേഷം രണ്ടു മണിക്കൂറിനകം ഗതാഗതം സാധാരണനിലയിലായി. റെയില്‍വേ ട്രാഫിക് വിഭാഗവും സ്ഥലത്തത്തെി പരിശോധന നടത്തിയിരുന്നു. പാളങ്ങള്‍ക്കടിയിലെ കരിങ്കല്‍ ജെല്ലികൊണ്ടുള്ള ബല്ലാസ്റ്റില്‍ വിടവുണ്ടായതാണ് വിള്ളലിന് കാരണമെന്നും മറ്റു സംശയങ്ങള്‍ക്ക് സാധ്യതയില്ളെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

അതേസമയം, വിള്ളല്‍ കാണപ്പെട്ട റെയില്‍വേ ട്രാക്കില്‍നിന്ന് ശനിയാഴ്ച രാത്രി ശബ്ദം കേട്ടതായി സമീപവാസി പൊലീസിനെ അറിയിച്ചു. റെയില്‍പാളത്തിന് സമീപം താമസിക്കുന്ന മുഹമ്മദാണ് രാത്രി വൈകി സ്ഫോടനസമാനമായ അസാധാരണ ശബ്ദംകേട്ടതായി പൊലീസിനോട് പറഞ്ഞത്. നിജ$സ്ഥിതി പൊലീസ് പരിശോധിച്ചുവരുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.