യു.ഡി.എഫ് സര്‍ക്കാര്‍ ബന്ധുക്കളെ കൂട്ടത്തോടെ നിയമിച്ചിട്ടില്ല –കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: യു.ഡി.എഫ് ഭരണകാലത്ത് ബന്ധുക്കളെ കൂട്ടത്തോടെ സര്‍ക്കാര്‍ തസ്തികകളില്‍ നിയമിച്ചിട്ടില്ളെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇ.പി. ജയരാജന്‍ ബന്ധുവിനെ നിയമിച്ച സംഭവത്തോട് താന്‍ പ്രതികരിച്ചില്ളെന്ന്  പറയുന്നത് ശരിയല്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 യു.ഡി.എഫിന്‍െറ കാലത്ത് ബന്ധുക്കളെ നിയമിച്ചതുകൊണ്ടാണ് ബന്ധുനിയമന വിവാദത്തില്‍ പ്രതികരിക്കാതിരുന്നത് എന്ന് കരുതുന്നത് ശരിയല്ല. ഇത്രയേറെ ബന്ധുക്കളെ മന്ത്രിമാര്‍ സര്‍ക്കാറില്‍ നിയമിക്കുന്നത് ആദ്യമാണ്.ജയരാജന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടണമോയെന്ന് യു.ഡി.എഫ് നേതൃയോഗം തീരുമാനിക്കും. സ്വാശ്രയവിഷയവും പുറത്തുകൊണ്ടുവന്നത് യു.ഡി.എഫാണ്.  അക്രമസമരത്തിന്‍െറ വഴിക്ക് യു.ഡി.എഫ് ഇല്ളെന്നും കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.