ആലപ്പുഴ: നാടിന്‍െറ സംസ്കാരത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസിന്‍െറ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്‍െറ രക്തദാഹം അവസാനിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ പിന്തുണയോടെ ആര്‍.എസ്.എസ് കൂടുതല്‍ ആക്രമണോത്സുകത കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിപ്പുറത്ത് ആര്‍.എസ്.എസ് ആക്രമണത്തില്‍ മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ ഷിബുവിന്‍െറ കുടുംബത്തിനായി നിര്‍മിച്ച വീടിന്‍െറ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയ ശക്തികള്‍ കേരളത്തെ കുരുതിക്കളമാക്കാന്‍ ശ്രമിക്കുകയാണ്. നാടിനെ പഴയ ഇരുണ്ട കാലത്തിലേക്ക് കൊണ്ടുപോകാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. നാട്ടില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആര്‍.എസ്.എസിന് നിര്‍ബന്ധമുണ്ട്. അവര്‍ കൊലപാതകം നടത്തുകയും കള്ളപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും കേന്ദ്ര നേതാക്കള്‍ ഇതിനൊക്കെ പ്രോത്സാഹനം നല്‍കുകയാണ്. ആര്‍.എസ്.എസ് മുന്നോട്ടുവെക്കുന്ന സംസ്കാരമല്ല ഈ നാടിന്‍േറത്. ജാതി വിദ്വേഷവും മതവൈരവുമില്ലാത്ത നാടായി നമ്മുടെ നാടിനെ മാറ്റിയത് ശക്തമായ ഇടതുപക്ഷ മനസ്സാണ്. ഇതിനെ അട്ടിമറിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ സി.പി.എമ്മിനെയാണ് ലക്ഷ്യംവെക്കുന്നത്. കോണ്‍ഗ്രസുകാര്‍ വര്‍ഗീയതയുമായി സമരസപ്പെടുന്ന സമീപനം പലപ്പോഴും സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.