പൊലീസ് അതിക്രമത്തില്‍ ഡ്രൈവറുടെ നട്ടെല്ല് തകര്‍ന്ന സംഭവം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കൊച്ചി: പൊലീസ് മര്‍ദനത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ സുരേഷിന്‍െറ നട്ടെല്ല് തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സുരേഷിന് തുടര്‍ന്ന് ജീവിതമാര്‍ഗം ഇല്ലാതെയായിരിക്കുകയാണ്. സുരേഷിനും കുടുംബത്തിനും ജീവിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.