കോഴിക്കോട്: കാവേരി സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലത്തൊന്‍ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു. യാത്രക്കാരെ സുരക്ഷിതരായി നാട്ടിലത്തൊന്‍ രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന കേരളത്തിന്‍റേയും കര്‍ണാടകത്തിന്‍റേയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്.
സ്പെഷ്യല്‍ സര്‍വീസ് ചൊവ്വാഴ്ച രാവിലെ 11.15-ന് ബാംഗളൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെടും. ട്രെയിനിന് കന്‍റോണ്‍മെന്‍റ, കെ.ആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കുമെന്നും റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ഷൊര്‍ണ്ണൂര്‍ വഴിയാണ് സര്‍വീസ് നടത്തുകയെന്നതിനാല്‍ മലബാറിലെ യാത്രക്കാര്‍ക്കും തീവണ്ടി സര്‍വീസ് ഉപയോഗപ്പെടുത്താനാവും. അതിനായി ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്പെഷ്യല്‍ ട്രെയിനും സര്‍വ്വീസ് നടത്തുന്നതായിരിക്കും.കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ അധിക കോച്ചുകള്‍ ഘടിപ്പിക്കണമെന്നും റെയില്‍വേ അറിയിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങികിടക്കുന്ന കെ.എസ്. ആര്‍.ടി.സി ബസുകളും തിങ്കളാഴ്ച അര്‍ധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. പൊലീസ് സംരക്ഷണയോയൊണ് മംഗലാപുരം വഴി കേരളത്തിലേക്ക് ബസ് സര്‍വീസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.