ബംഗളൂരു സംഘര്‍ഷം: കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാവേരി തര്‍ക്കത്തില്‍ കര്‍ണാടകയില്‍ അക്രമം വ്യാപകമായ സാഹചര്യത്തില്‍ മലയാളികള്‍ക്ക് നാട്ടിലത്തൊന്‍ രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു.

റോഡ് മാര്‍ഗമുള്ള ഗതാഗത സൗകര്യം ഒരുക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് വേണ്ടത്ര ഫലവത്താവാത്ത സാഹചര്യത്തിലാണ് ബംഗരില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഓരോ സ്പെഷ്യല്‍െ ട്രെയിന്‍ ആവശ്യപ്പെട്ടത്.
മലയാളികള്‍ ഓണം ആഘോഷിക്കാന്‍ നാട്ടില്‍ വരാനുള്ള തയാറെടുപ്പിലാണെന്നും അതിനാല്‍ വിഷയത്തില്‍  അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി റെയില്‍വെ മന്ത്രിക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ കേരളത്തിന്‍്റെ ആവശ്യം അനുകൂലമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.
ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി  കര്‍ണാകട മുഖ്യമന്ത്രിയോടഭ്യര്‍ത്ഥിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.