ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി

ആലുവ: ജിഷ വധക്കേസിന് സൗമ്യ വധക്കേസിന്‍െറ ഗതി വരില്ളെന്നും പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ശാസ്ത്രീയവും പഴുതുകളില്ലാത്തതുമായ തെളിവുകളുണ്ടെന്നും എറണാകുളം റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യം നിര്‍വഹിച്ചത് അയാള്‍ ഒറ്റക്കാണ്. പ്രതിയുടെ പിന്നില്‍ രാഷ്ട്രീയക്കാര്‍ അടക്കം ബാഹ്യശക്തികളില്ളെന്നും കേസില്‍ പൊലീസിന് ലഭിച്ച ഏക തെളിവ് അയാളുടെ ചെരിപ്പാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എസ്.പി വ്യക്തമാക്കി.
 പ്രതിയുടെ നാല് ഡി.എന്‍.എയും ജിഷയുടെ രണ്ട് ഡി.എന്‍.എയും പരിശോധനയില്‍ തെളിഞ്ഞു. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍നിന്ന് ശേഖരിച്ച ഉമിനീര്‍, ചുരിദാര്‍ ടോപ്, വീടിന്‍െറ പിന്‍വശത്തെ കട്ടള എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച രക്തസാമ്പ്ള്‍, പോസ്റ്റ്മോര്‍ട്ടം സമയത്ത് ജിഷയുടെ നഖത്തിനടിയില്‍നിന്ന് ശേഖരിച്ച മാംസഭാഗങ്ങള്‍ എന്നിവയില്‍നിന്ന് അയാളുടെ ഡി.എന്‍.എ കണ്ടത്തെി. ഇത് അമീറുല്‍ ഇസ്ലാമാണ് ഘാതകനെന്ന് ഉറപ്പുവരുത്തുന്ന തെളിവുകളാണ്. 38 പരിക്കാണ് ജിഷയുടെ ശരീരത്തില്‍ അയാള്‍ ഏല്‍പിച്ചത്. കൊലക്ക് ഉപയോഗിച്ച കത്തി, സംഭവസ്ഥലത്തിനടുത്ത് കനാല്‍ ബണ്ടില്‍ ഉപേക്ഷിക്കപ്പെട്ട പ്രതിയുടെ ചെരിപ്പ് എന്നിവയിലെ രക്തസാമ്പ്ളുകളില്‍നിന്നാണ് ജിഷയുടെ ഡി.എന്‍.എ കണ്ടത്തെിയത്. പ്രതി ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിവരുന്നത് കണ്ട അയല്‍വാസിയായ വീട്ടമ്മ അടക്കം 195 സാക്ഷികളും 125 രേഖകളും 75 തൊണ്ടിമുതലുമുണ്ട്. സംഭവസ്ഥലത്തിനടുത്ത പറമ്പില്‍നിന്ന് ലഭിച്ച ചെരിപ്പ് അമീറുല്‍ ഇസ്ലാമിന്‍െറതാണെന്ന് ഇയാള്‍ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ജിഷയുമായി അമീറുല്‍ ഇസ്ലാമിന് മുമ്പ് ബന്ധമില്ല –പൊലീസ്
പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ടിലെ വീട്ടില്‍ ജിഷയെ ബലാത്സംഗം ചെയ്തശേഷമാണ് ക്രൂരമായി പ്രതി അമീറുല്‍ ഇസ്ലാം കൊലപ്പെടുത്തിയതെന്ന് പൊലീസ്. ജിഷയുമായി ഇയാള്‍ക്ക് മുമ്പ് ബന്ധമുണ്ടായിരുന്നില്ളെന്നും എന്നാല്‍, നിത്യവും ജിഷയുടെ വീട് വഴി പോയിരുന്ന പ്രതി യുവതിയെ നോട്ടമിട്ടിരുന്നെന്നും എസ്.പി പി.എന്‍. ഉണ്ണിരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  ജിഷയുടെ വീടിന് മുന്നിലൂടെയാണ് ഇയാള്‍ നിത്യവും താമസസ്ഥലത്തേക്ക് പോയിരുന്നത്. അങ്ങനെ ജിഷയെ കണ്ട പരിചയമാണ് പ്രതിക്കുള്ളത്. ജിഷയുമായി മുമ്പൊരിക്കലും അമീര്‍ ആശയവിനിമയം നടത്തിയിട്ടില്ല. ജിഷ വീട്ടില്‍ തനിച്ചാവുന്ന സമയം അയാള്‍ നോക്കിവെച്ചിരുന്നു. സംഭവദിവസം പ്രതി മദ്യപിച്ചത്തെിയാണ് ബലാത്സംഗവും കൊലപാതകവും നടത്തിയത്. താമസസ്ഥലത്ത് തിരിച്ചത്തെി ബാഗുമായി അസമിലേക്ക് കടന്നത് പെരുമ്പാവൂരിനടുത്ത് ജോലി ചെയ്തിരുന്ന സഹോദരന്‍െറ സഹായത്താലാണ്. അസമിലേക്കുള്ള യാത്രാമധ്യേ ധരിച്ചിരുന്ന മഞ്ഞ ഷര്‍ട്ട് ട്രെയിനില്‍നിന്ന് വലിച്ചെറിഞ്ഞു. ഇത് ചെയ്തതിന് തെളിവ് നശിപ്പിച്ച കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.