റെയ്​ഡിനു മുമ്പ്​ ലോക്കറുകൾ കാലി; ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി വിജിലൻസ്​

തിരുവനന്തപുരം: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ  മന്ത്രി കെ ബാബുവിനെതിരെ​ നടത്തുന്ന  അന്വേഷണവുമായി ബന്ധപ്പെട്ട്​ വിജിലൻസ് ബാങ്കുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ബാങ്കുകളിൽ വിജിലൻസ്​ പരിശോധന നടത്തു​േമ്പാൾ  ബാബുവി​െൻറയും ഭാര്യയുടെയും ബാബുവിന്​ അടുത്ത്​ ബന്ധമുള്ളവരുടെയും പേരിലുള്ള ലോക്കറുകൾ കാലിയായിരുന്നു. വിജിലൻസ്​ പരിശോധനക്ക്​ ഒരു മാസം മുമ്പ്​ ലോക്കറുകൾ കാലിയാക്കിയതായാണ്​ സംശയിക്കുന്നത്​. ലോക്കറിലുണ്ടായിരുന്ന വസ്​തുക്കൾ മറ്റെവി​േടക്കെങ്കിലും മാറ്റിയതായി വിജിലൻസ്​ സംശയിക്കുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ തൃപ്പൂണിത്തുറ എസ്​.ബി. ടി, എസ്​.ബി.​െഎ ശാഖകളോട്​ സി.സി. ടി. വി ദൃശ്യങ്ങൾ നൽകാൻ വിജിലൻസ്​ ആവ​ശ്യപ്പെട്ടത്​.

നേരത്തെ ബാബുവി​െൻറ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.