ജിഷ വധക്കേസ്: കൊലക്കു ശേഷം അമീറുല്‍ ഇസ് ലാമിനെ ആറുപേര്‍ കണ്ടതായി കുറ്റപത്രം

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ കൊലപാതകത്തിനുശേഷം ആറുപേര്‍ കണ്ടതായി കുറ്റപത്രം. ഇയാളെ മാത്രം പ്രതിയാക്കി പൊലീസ് കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങളുള്ളത്.
രണ്ടുപേര്‍ കൊലപാതകത്തിന് തൊട്ടുപിന്നാലെയും മൂന്നുപേര്‍ പ്രതിയുടെ മുറിയില്‍വെച്ചും ഒരാള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴിയും കണ്ടതായാണ് പൊലീസിന്‍െറ റിപ്പോര്‍ട്ടിലുള്ളത്.

പ്രതിയെ കണ്ടവരില്‍ ഒരാളായ ജിഷയുടെ അയല്‍വാസി ശ്രീലേഖ മൂന്നാം സാക്ഷിയാണ്. സംഭവസമയം ജിഷയുടെ വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടിരുന്നതായും കുറച്ചുകഴിഞ്ഞ് പ്രതി വീടിന് പിന്നിലൂടെ കനാലില്‍ ഇറങ്ങുന്നത് കണ്ടതായുമാണ് ശ്രീലേഖയുടെ മൊഴി. ജിഷയുടെ വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടതിനത്തെുടര്‍ന്ന് വീടിന് പിന്‍വശത്ത് ഒരാള്‍ കുനിഞ്ഞുനിന്ന ശേഷം എഴുന്നേറ്റ് പോകുന്നത് കണ്ടെന്നാണ് മറ്റൊരു അയല്‍വാസിയായ ആറാം സാക്ഷിയുടെ മൊഴി.

കൃത്യത്തിനൊടുവില്‍ കനാലിലൂടെ കനാല്‍ ബണ്ട് റോഡിലേക്ക് കയറിയ പ്രതി റോഡരികില്‍ ചെരിപ്പും സമീപത്തെ പറമ്പില്‍ കത്തിയും ഉപേക്ഷിച്ചശേഷം മുറിയിലേക്ക് പോവുകയായിരുന്നു. അവിടെവെച്ചാണ് രണ്ട് സുഹൃത്തുക്കള്‍ അമീറുല്‍ ഇസ്ലാമിനെ കണ്ടത്. ഇയാള്‍ മുറിയിലത്തെിയശേഷം ഉടന്‍ പോയെന്നാണ് ഇവരുടെ മൊഴി. മറ്റൊരാള്‍ അമീറുല്‍ ഇസ്ലാമിന്‍െറ സഹോദരന്‍ ബഹാറുല്‍ ഇസ്ലാമാണ്. സഹോദരന്‍െറ താമസസ്ഥലത്തത്തെിയ അമീറുല്‍ ഇസ്ലാം കുളിച്ച് ബഹാറുലിന്‍െറ വസ്ത്രം ധരിച്ചാണ് ഇവിടെനിന്ന് പോയത്.

പ്രതി കയറിയ ഓട്ടോയുടെ ഡ്രൈവറാണ് മറ്റൊരാള്‍. ഇയാള്‍ ആലുവ പൊലീസ് ക്ളബില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമീറുല്‍ ഇസ്ലാമിന്‍െറ രണ്ടാം ഭാര്യ കാഞ്ചന, കാഞ്ചനയുടെ ആദ്യവിവാഹത്തിലെ മകന്‍ റൂബേല്‍ ശൈഖ്, അമീറുല്‍ ഇസ്ലാമിന്‍െറ മാതാപിതാക്കളായ ഖദീജ, നിയാമുദ്ദീന്‍, സഹോദരങ്ങളായ ബദറുല്‍ ഇസ്ലാം, ആമിന ഖാത്തൂം എന്നിവരുടെ മൊഴികളും കേസില്‍ നിര്‍ണായകമാണ്. കേസിലെ പ്രധാനപ്പെട്ട രണ്ട് തെളിവ് കണ്ടത്തൊന്‍ കഴിയാത്ത കാര്യവും കുറ്റപത്രത്തില്‍ പൊലീസ് സമ്മതിക്കുന്നുണ്ട്. കൊല നടക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുമാണ് എത്ര ശ്രമിച്ചിട്ടും കണ്ടത്തൊന്‍ കഴിയാതിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.