കോഴിക്കോട്: ഘട്ടം ഘട്ടമായി ബാറുകള്‍ അടച്ചുപൂട്ടിക്കൊണ്ടുള്ള നിലവിലെ മദ്യനയം പ്രായോഗികമാണെന്ന് ഋഷിരാജ് സിങ്. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ മദ്യനയത്തില്‍ എല്‍.ഡി.എഫ് മാറ്റം വരുത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് എക്സൈസ് കമീഷണറുടെ അഭിപ്രായപ്രകടനം.
832 ബാറുകളില്‍ ഇപ്പോള്‍ 78 എണ്ണമാണ് ഉള്ളത്. 33 ഫൈവ് സ്റ്റാര്‍ ബാറുകളും 29 ക്ളബുകളും 300 ബിവറേജസ് ഷോപ്പുകളുമുണ്ട്. ബാറുകള്‍ പൂട്ടുമ്പോള്‍ വ്യാജമദ്യം തേടിപ്പോകാതിരിക്കാനാണ് ബിവറേജസ് ഷോപ്പുകള്‍ നിലനിര്‍ത്തിയത്. മദ്യനയം പ്രഖ്യാപിച്ച ശേഷം മാഹിയിലേക്കുള്ള മദ്യമൊഴുക്ക് കുറഞ്ഞു.
2015 ജൂലൈയില്‍ 83361 പെട്ടി മദ്യമാണ് എത്തിയിരുന്നതെങ്കില്‍ 2016 ജൂലൈയില്‍ ഇത് 57900 പെട്ടിയായി കുറഞ്ഞു. ഈ മാസത്തെ കണക്കു പ്രകാരം 42760 പെട്ടി മദ്യമാണ് മാഹിയില്‍ എത്തിയത്. മൂന്ന് കാരണങ്ങളാല്‍ ഓണ്‍ലൈന്‍ മദ്യ വില്‍പന മണ്ടത്തരമാണ്. 21 വയസ്സിന് മുകളിലുള്ളവര്‍ക്കേ മദ്യം വില്‍ക്കാവൂ എന്നാണ് നിയമം. പണം കൈമാറിയാണ് മദ്യം വില്‍ക്കേണ്ടത്. കുഷ്ഠരോഗികള്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയില്‍ പ്രായോഗികമല്ല.
ഒറ്റയടിക്കുള്ള സമ്പൂര്‍ണ മദ്യനിരോധം പ്രായോഗികമല്ളെന്നാണ് ഗുജറാത്തിലെയും തമിഴ്നാട്ടിലെയും അനുഭവങ്ങള്‍ കാണിക്കുന്നത്. ഗുജറാത്തിലേക്ക് പഞ്ചാബില്‍നിന്ന് രാജസ്ഥാന്‍ വഴി മദ്യക്കടത്ത് വ്യാപകമായി. പ്രതിവര്‍ഷം അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ലിറ്റര്‍ മദ്യം കടത്തുന്നതായി അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്. പ്രതിവര്‍ഷം 105 പേര്‍ വ്യാജമദ്യം കഴിച്ച് മരിക്കുന്നുണ്ട്.
എന്നാല്‍, നൂറു ദിവസത്തിനിടെ വ്യാജമദ്യം, ലഹരി ഉല്‍പന്നങ്ങള്‍, കള്ളവാറ്റ് കേസുകള്‍ കൂടിയിട്ടുണ്ട്. 60000 കിലോ പാന്‍പരാഗ് ഉല്‍പന്നങ്ങളും 5000 ലിറ്റര്‍ വ്യാജചാരായവും 13000 ലിറ്റര്‍ വ്യാജ അരിഷ്ടവും പിടികൂടി. 328 കിലോ കഞ്ചാവും 780 കഞ്ചാവ് ചെടികളും കണ്ടത്തെി. 1500 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. 55700 വാഷും പിടികൂടി. 8858 അബ്കാരി കേസുകള്‍ എടുത്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.