കോട്ടയം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 38.75 കോടി രൂപ തിരികെ നൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ. ബാക്കി തുക നൽകാൻ കൺസോർഷ്യം രൂപീകരിച്ചു. മരിച്ച ഫിലോമിനക്കും ഭർത്താവ് ദേവസിക്കും 4.60 ലക്ഷം രൂപ തിരികെ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
മകന് ചികിത്സക്കുള്ള പണവും നൽകിയിരുന്നു. ജൂൺ 28ന് പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. ബാങ്ക് ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിൽ നടന്നത് 104 കോടിയുടെ തട്ടിപ്പാണ് നടന്നത്. സഹകരണമേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നത്. 164 സഹകരണ സംഘങ്ങൾ ബാധ്യതയിലാണെന്ന പ്രചാരണം ശരിയല്ല. പലതും സഹകരണ സംഘങ്ങളുടെ പരിധിയിൽ വരുന്നതല്ല.
132 സഹകരണ സംഘങ്ങളിൽ മാത്രമാണ് ബാധ്യത നിലനിൽക്കുന്നത്. സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമെന്നും വി.എൻ. വാസവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.