സാം ജോസഫ്

പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

വേലൂർ (തൃശൂർ): പനിയെ തുടർന്ന് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. വേലൂർ വായനശാലക്ക് സമീപം ആനത്താഴത്ത് വീട്ടിൽ വർഗീസിന്‍റെ മകൻ സാം ജോസഫാണ് (എട്ട്) മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വേലൂർ സെന്റ് സേവിയേഴ്സ് സ്കൂൾ വിദ്യാർഥിയാണ്. ഗൾഫിലായിരുന്ന പിതാവ് വർഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിരുന്നു. മാതാവ്: ഷൈനി (മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി താൽക്കാലിക ജീവനക്കാരി). സഹോദരങ്ങൾ: സാറ, സിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂർ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. 

Tags:    
News Summary - 3rd class student died due to fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.