തിരുവനന്തപുരം: പ്രവാസികൾക്കെല്ലാം ഏഴു ദിവസമായിരിക്കും സർക്കാർ കേന്ദ്രങ്ങളിലെ നിരീക്ഷണ കാലയളവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തും സർക്കാർ ക്വാറൻറീൻ 14 ദിവസമാക്കുമെന്ന പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയത്.
ക്വാറൻറീൻ സംസ്ഥാന സർക്കാർ ഉത്തരവാദിത്തമാണ്. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് ഇതിലെ തീരുമാനം. ക്വാറൻറീനിൽ കഴിയുന്നവരെ ഏഴു ദിവസത്തിനു ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തും. രോഗമില്ലാത്തവരെ ശേഷിക്കുന്ന ഏഴു ദിവസത്തെ നിരീക്ഷണത്തിന് വീടുകളിലേക്കയക്കും. രോഗമുള്ളവരെ ആശുപത്രിയിലേക്കും. ഗർഭിണികളെയും ചെറിയ കുഞ്ഞുങ്ങളെയും നേരെ വീടുകളിലേക്കയക്കും. സർക്കാർ കേന്ദ്രങ്ങളിെല നിരീക്ഷണം ബാധകമല്ല. ഇവർ 14 ദിവസം വീടുകളിൽ ക്വാറൻറീനിൽ വേണം.
എല്ലാ രാജ്യങ്ങളിലെയും മലയാളികളെ തിരിച്ചെത്തിക്കാനാണ് ഉദ്ദേശം. മുൻഗണന ഗൾഫിലുള്ളവർക്കാണ്. വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിനും പ്രവാസികളെ എത്തിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തേ കണ്ണൂർ ഉൾപ്പെട്ടിരുന്നില്ല. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവിെൻറ കാര്യത്തിൽ തനിക്കൊന്നും പറയാനാകില്ലെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.