പാലപ്പുഴ മുതൽ ഓടൻതോട് ഫാം പ്രധാന ഓഫിസ് വരെ 3 കിലോമീറ്റർ, അണുങ്ങോട് 2 കിലോമീറ്റർ, ഓടൻതോട് പ്രധാന ഓഫിസ് പരിസരം മുതൽ കക്കുവ വഴിയിൽ ഫാം ചെക്ക് പോസ്റ്റ് വരെ 4 കിലോമീറ്റർ എന്നിങ്ങനെയാണ് 3 ഘട്ടങ്ങളിലായി പ്രതിരോധം ഉറപ്പാക്കുന്നത്. ആദ്യ 2 റീച്ചും ഈ മാസം തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 3-ാം റീച്ച് 2 മാസത്തിനകവും പൂർത്തീകരിക്കും.
പേരാവൂർ: വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടം സംരക്ഷിക്കാൻ ആറളം ഫാം സ്വന്തം നിലയിൽ സമഗ്ര പ്രതിരോധ സംവിധാനം സ്ഥാപിക്കുന്നു. 35 ലക്ഷം രൂപ ചെലവിൽ മൂന്ന്ഘട്ടങ്ങളിലായി ഫാമിന്റെ 3000 ഏക്കറോളം കൃഷിയിടം സംരക്ഷിക്കുന്ന പദ്ധതികൾക്കാണ് മാനേജ്മെന്റ് രൂപം നൽകിയിരിക്കുന്നത്. ഇതിൽ രണ്ട് ഘട്ടങ്ങൾ ഒരുമാസത്തിനകവും 3-ാം ഘട്ടം രണ്ട് മാസത്തിനകവും പൂർത്തീകരിക്കും. 70 ലധികം കാട്ടാനകൾ തമ്പടിആറളം ഫാം കൃഷിയിടം സംരക്ഷിക്കാൻച്ചിട്ടുള്ള ആറളം ഫാമിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം 40 കോടിയോളം രൂപയുടെ വിളനാശം ഉണ്ടായിട്ടുണ്ട്. ഫാമിന് ഏറ്റവും അധികം വരുമാനം ഉറപ്പാക്കിയിരുന്ന തെങ്ങ്, കശുമാവ് എന്നിവ ഭൂരിഭാഗവും കാട്ടാനക്കുട്ടം നശിപ്പിച്ചു. 10000 ത്തിലധികം കായ്ഫലം ഉള്ള തെങ്ങുകളാണ് ഇല്ലാതായത്.
സമീപകാലത്ത് റബറിന്റെ തൊലിയും കാട്ടാന ഭക്ഷണമാക്കിയതോടെ ഈ വിളയും ഭീഷണിയിലാണ്. വന്യമൃഗങ്ങൾ കൃഷിക്കുണ്ടാക്കുന്ന നാശത്തിനൊപ്പം വിളവിടിവും വിലയിടിവും കൂടി തീർത്ത പ്രതിസന്ധിയിൽ ആറളം ഫാം കടുത്ത കടബാധ്യതയിലുമാണ്. ജീവനക്കാർക്കും തൊഴിലാളികൾക്കും അഞ്ച് മാസത്തെ ശമ്പള കുടിശ്ശിക ഉണ്ട്. 15 കോടി രൂപയോളം സർക്കാരിൽ നിന്നു ഗ്രാന്റ് കിട്ടിയാലേ ബാധ്യതകൾ തീർക്കാനാകൂ.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടീൽ വസ്തു ഉൽപാദന കേന്ദ്രമായി അറിയപ്പെട്ടിരുന്ന ആറളം ഫാമിൽ ഈ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകലും കാട്ടാനകൾ വിഹരിക്കുന്ന ഫാമിൽ ഈ സാധ്യത പോലും ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലാണ് പുതിയതായി ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിധീഷ് കുമാർ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതിക്ക് ശുപാർശ തയാറാക്കി അംഗീകാരം ലഭ്യമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.