നിർമാണത്തിലിരുന്ന ഇരുനില വീട് ഇടിഞ്ഞുവീണു

അങ്കമാലി: തുറവൂർ പഞ്ചായത്തിലെ കിടങ്ങൂരിൽ നിർമ്മാണത്തിലിരുന്ന ഇരുനില വീട് ഇടിഞ്ഞുവീണു. കിടങ്ങൂർ യുദാപുരം പള്ളിക്ക് പിറയിൽ ഒമ്പതാം വാർഡിൽ ചാലക്കുടി സ്വദേശി ബൈജുവിന്റെ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ 7.30 ടെ ഇടിഞ്ഞു വീണത്.

കെട്ടിടത്തിന്റെ നിർമ്മാണ തൊഴിലാളികൾ എത്തുന്നതിന് മുൻപായതിനാൽ ആളപായം ഒഴിവായി. കഴിഞ്ഞ ശനിയാഴ്ച രണ്ടാം നിലയുടെ വാർക്ക പൂർണമായി തീർത്ത വീടാണ് ഇടിഞ്ഞ് വീണത്

വീടിൻറെ ഒരു വശം ഇടിഞ്ഞു വീഴുന്നത് കണ്ട് സമീപവാസി ഉടൻതന്നെ കെട്ടിടത്തിന്റെ കരാർ ജീവനക്കാരെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും വീട് പൂർണമായും വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് സമീപവാസിയായ ജോസ് പറഞ്ഞു.

Tags:    
News Summary - A two-storied house under construction collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.