കൽപറ്റ: ആദിവാസിവിദ്യാർഥികളെ അധ്യാപകർ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് ആേരാപണം. നീർവാരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് മൂന്ന് വിദ്യാർഥികളുടെ പരാതി. സ്കൂളിന് 100 ശതമാനം വിജയം നേടുന്നതിനായി ഇവരെ പരീക്ഷയിൽനിന്ന് തന്ത്രപൂർവം ഒഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. തുടർച്ചയായി സ്കൂളിൽ വരാതിരുന്നതിനാൽ ഹാജർ കുറഞ്ഞതിെൻറ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട നടപടി മാത്രമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർക്ക് എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും ഹെഡ്മാസ്റ്റർ വി. മോഹനൻ അറിയിച്ചു.
നൂറുശതമാനം വിജയം ലക്ഷ്യമിട്ട് കുട്ടികളെ പരീക്ഷയെഴുതുന്നതിൽനിന്ന് തടഞ്ഞുവെന്ന ആേരാപണം അസംബന്ധമാണെന്നും ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 49 വിദ്യാർഥികളിൽ 17 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണെന്നും പി.ടി.എ പ്രസിഡൻറ് പി.സി. ജോയ് പറഞ്ഞു.
സ്കൂളിൽ 2018 അധ്യയനവർഷം എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്ത 52ൽ 49 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ആദിവാസിവിഭാഗത്തിൽപെട്ട മൂന്ന് ആൺകുട്ടികളാണ് പരീക്ഷ എഴുതാതിരുന്നത്.
അമ്മാനി പാറവയൽ പണിയ കോളനിയിലെ ബബീഷ്, അമൽ എന്നിവർ ഡിസംബർ വരെ സ്കൂളിൽ പോയിട്ടുെണ്ടന്നും ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചെന്നും പറയുന്നു.
ജനുവരിയിൽ, കുടുംബാംഗങ്ങളുടെ ശബരിമലയാത്രയുമായി ബന്ധപ്പെട്ട് രണ്ടുദിവസം സ്കൂളിൽ പോയില്ല. ശേഷം സ്കൂളിൽ എത്തിയപ്പോൾ ‘ഇനി സ്കൂളിലേക്ക് വരേണ്ട’ എന്ന രീതിയിൽ ഹെഡ് മാസ്റ്ററും അധ്യാപകരും സംസാരിച്ചു.
തുടർന്ന് ഹെഡ്മാസ്റ്ററും ടീച്ചർമാരും വീട്ടിൽ ചെന്ന് ഇതേ രീതിയിൽ അറിയിച്ചിട്ട് പോയെന്നും ബബീഷ് പറയുന്നു. ദിവസങ്ങൾക്കുശേഷം മൂന്ന് അധ്യാപകർ വന്ന് ‘ഈ വർഷം ബബീഷിന് പരീക്ഷ എഴുതാൻ പറ്റില്ലെന്നും ഈ വർഷം പരീക്ഷ എഴുതിയാൽ ജയിക്കില്ലെന്നും’ പറഞ്ഞ് ഒരു കടലാസിൽ ഒപ്പിട്ടുവാങ്ങിയതായി ബബീഷിെൻറ അമ്മ ജാനു പറഞ്ഞു.
പിന്നീട് അമ്മയെകൂട്ടി സ്കൂളിൽ ചെന്ന് ‘തോറ്റാലും സാരമില്ല, പരീക്ഷ എഴുതണം’ എന്നറിയിച്ചപ്പോൾ ഇനി ഇങ്ങോട്ടു വരേണ്ടതില്ലെന്നും അടുത്തവർഷം പരീക്ഷ എഴുതാമെന്നും അധ്യാപകർ പറഞ്ഞുവെന്ന് ബബീഷ് പറഞ്ഞു. സ്കൂളിൽ അന്വേഷിച്ചപ്പോൾ ‘പേര് വെട്ടി’യെന്നും ഈ വർഷം പരീക്ഷ എഴുതാൻ പറ്റില്ല എന്നുമായിരുന്നു അധ്യാപകരുടെ പ്രതികരണമെന്നും അമൽ പറയുന്നു. രണ്ടാഴ്ചയോളം സ്കൂളിൽ പോകാൻ പറ്റാതിരുന്ന ശേഷം ചെന്നപ്പോൾ ഇതേ രീതിയിലാണ് അധ്യാപകർ പ്രതികരിച്ചതെന്ന് അഞ്ഞണിക്കുന്നു സ്വദേശിയായ അനീഷും ആേരാപിക്കുന്നു.
അതേസമയം, മൂന്നുകുട്ടികളെയും പരീക്ഷക്കെത്തിക്കാൻ ഏറെ ശ്രമിച്ചിരുന്നുവെന്നും അവസാനഘട്ട ക്യാമ്പിൽ പെങ്കടുക്കാതിരുന്ന കുട്ടികളെ ഗോത്രവിഭാഗത്തിൽനിന്നുതന്നെയുള്ള മെൻറർ ടീച്ചർമാർ അടക്കമുള്ളവരെ ഉപയോഗിച്ച് ക്ലാസിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പി.ടി.എ പ്രസിഡൻറ് പി.സി. ജോയ് പറഞ്ഞു. 40 ദിവസത്തെ ക്യാമ്പിൽ പെങ്കടുപ്പിക്കാൻ ഏെറ ശ്രമം നടത്തിയെങ്കിലും മൂവരും സഹകരിച്ചിരുന്നില്ലെന്നാണ് പി.ടി.എ ഭാരവാഹികളുടെ വിശദീകരണം.
അനധികൃതമായി അടക്കപറിക്കാനും കാപ്പിപറിക്കാനുമാണ് കുട്ടികൾ പോകുന്നത്. ഇങ്ങനെ പോകുന്നവർക്ക് ഹാജർ നൽകിയാൽ പണിസ്ഥലത്ത് വെച്ച് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ മറുപടി പറയേണ്ടിവരുമെന്നും പ്രധാനാധ്യാപകൻ പറയുന്നു. അതിനാൽ തെറ്റായ ഹാജർ നൽകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.