Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസിവിദ്യാർഥികളെ...

ആദിവാസിവിദ്യാർഥികളെ എസ്​.എസ്.എൽ.സി  പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന്​ പരാതി

text_fields
bookmark_border
ആദിവാസിവിദ്യാർഥികളെ എസ്​.എസ്.എൽ.സി  പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന്​ പരാതി
cancel

കൽപറ്റ: ആദിവാസിവിദ്യാർഥിക​ളെ​ അധ്യാപകർ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന്​​ ആ​േരാപണം. നീർവാരം ഗവ. ഹയർസെക്കൻഡറി സ്​കൂളിലെ അധ്യാപകർക്കെതിരെയാണ്​ മൂന്ന്​ വിദ്യാർഥികളുടെ പരാതി​​. സ്​കൂളിന്​ 100 ശതമാനം വിജയം നേടുന്നതിനായി ഇവരെ പരീക്ഷയിൽനിന്ന്​ തന്ത്രപൂർവം ഒഴിവാക്കുകയായിരുന്നുവെന്നാണ്​ ആരോപണം​. 

എന്നാൽ, ആരോപണം അടിസ്​ഥാനരഹിതമാണെന്ന്​ സ്​കൂൾ അധികൃതർ വ്യക്​തമാക്കി. തുടർച്ചയായി സ്കൂളിൽ വരാതിരുന്നതി​നാൽ​ ഹാജർ കുറഞ്ഞതി​​​െൻറ അടിസ്ഥാനത്തിൽ നിയമപരമായി സ്വീകരിക്കേണ്ട നടപടി മാത്രമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർക്ക് എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും ഹെഡ്​മാസ്​റ്റർ വി. മോഹനൻ അറിയിച്ചു. 

നൂറുശതമാനം വിജയം ലക്ഷ്യമിട്ട്​ കുട്ടികളെ പരീക്ഷയെഴുതുന്നതിൽനിന്ന്​ തടഞ്ഞുവെന്ന ആ​േരാപണം അസംബന്ധമാണെന്നും ഇക്കുറി എസ്​.എസ്​.എൽ.സി പരീക്ഷയെഴുതിയ 49 വിദ്യാർഥികളിൽ 17 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണെന്നും പി.ടി.എ പ്രസിഡൻറ്​ പി.സി. ജോയ് പറഞ്ഞു.

സ്കൂളിൽ 2018 അധ്യയനവർഷം എസ്​.എസ്​.എൽ.സി പരീക്ഷക്ക്​  രജിസ്​റ്റർ ചെയ്​ത 52ൽ 49 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്​.  ആദിവാസിവിഭാഗത്തിൽപെട്ട മൂന്ന്​ ആൺകുട്ടികളാണ്​ പരീക്ഷ എഴുതാതിരുന്നത്​.

അമ്മാനി പാറവയൽ പണിയ കോളനിയിലെ ബബീഷ്, അമൽ എന്നിവർ ഡിസംബർ വരെ സ്കൂളിൽ പോയിട്ടു​െണ്ടന്നും ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചെന്നും പറയുന്നു. 
ജനുവരിയിൽ, കുടുംബാംഗങ്ങളുടെ ശബരിമലയാത്രയുമായി ബന്ധപ്പെട്ട്​ രണ്ടുദിവസം സ്കൂളിൽ പോയില്ല. ശേഷം സ്കൂളിൽ എത്തിയപ്പോൾ ‘ഇനി സ്കൂളിലേക്ക്​ വരേണ്ട’ എന്ന രീതിയിൽ ഹെഡ് മാസ്​റ്ററും അധ്യാപകരും സംസാരിച്ചു. 

തുടർന്ന് ഹെഡ്മാസ്​റ്ററും ടീച്ചർമാരും വീട്ടിൽ ചെന്ന് ഇതേ രീതിയിൽ അറിയിച്ചിട്ട് പോയെന്നും ബബീഷ് പറയുന്നു. ദിവസങ്ങൾക്കുശേഷം മൂന്ന്​ അധ്യാപകർ വന്ന്​​ ‘ഈ വർഷം ബബീഷിന്​ പരീക്ഷ എഴുതാൻ പറ്റില്ലെന്നും ഈ വർഷം പരീക്ഷ എഴുതിയാൽ ജയിക്കില്ലെന്നും’ പറഞ്ഞ്​ ഒരു കടലാസിൽ ഒപ്പിട്ടുവാങ്ങിയതായി ബബീഷി​​​െൻറ അമ്മ ജാനു പറഞ്ഞു.

പിന്നീട് അമ്മയെകൂട്ടി സ്കൂളിൽ ചെന്ന്​ ‘തോറ്റാലും സാരമില്ല, പരീക്ഷ എഴുതണം’ എന്നറിയിച്ചപ്പോൾ ഇനി ഇങ്ങോട്ടു വരേണ്ടതില്ലെന്നും അടുത്തവർഷം പരീക്ഷ എഴുതാമെന്നും​ അധ്യാപകർ പറഞ്ഞുവെന്ന്​ ബബീഷ്​ പറഞ്ഞു. സ്കൂളിൽ അന്വേഷിച്ചപ്പോൾ ‘പേര് വെട്ടി’യെന്നും ഈ വർഷം പരീക്ഷ എഴുതാൻ പറ്റില്ല എന്നുമായിരുന്നു അധ്യാപകരുടെ പ്രതികരണമെന്നും അമൽ പറയുന്നു. രണ്ടാഴ്ചയോളം സ്കൂളിൽ പോകാൻ പറ്റാതിരുന്ന ശേഷം ചെന്നപ്പോൾ ഇതേ രീതിയിലാണ്​ അധ്യാപകർ പ്രതികരിച്ചതെന്ന്​ അഞ്ഞണിക്കുന്നു സ്വദേശിയായ അനീഷും​ ആ​േരാപിക്കുന്നു​. 

അതേസമയം, ​മൂന്നുകുട്ടികളെയും പരീക്ഷക്കെത്തിക്കാൻ ഏറെ ശ്രമിച്ചിരുന്നുവെന്നും അവസാനഘട്ട ക്യാമ്പിൽ പ​െങ്കടുക്കാതിരുന്ന കുട്ടികളെ ഗോത്രവിഭാഗത്തിൽനിന്നുതന്നെയുള്ള മ​​െൻറർ ടീച്ചർമാർ​  അടക്കമുള്ളവരെ ഉപയോഗിച്ച്​ ക്ലാസിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പി.ടി.എ പ്രസിഡൻറ്​ പി.സി. ജോയ്​  പറഞ്ഞു. 40 ദിവസത്തെ ക്യാമ്പിൽ പ​​െങ്കടുപ്പിക്കാൻ ഏ​െറ ശ്രമം നടത്തിയെങ്കിലും മൂവരും സഹകരിച്ചിരുന്നില്ലെന്നാണ്​ പി.ടി.എ ഭാരവാഹികളുടെ വിശദീകരണം. 

അനധികൃതമായി അടക്കപറിക്കാനും കാപ്പിപറിക്കാനുമാണ് കുട്ടികൾ പോകുന്നത്. ഇങ്ങനെ പോകുന്നവർക്ക് ഹാജർ നൽകിയാൽ പണിസ്ഥലത്ത് വെച്ച് ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ മറുപടി പറയേണ്ടിവരുമെന്നും പ്രധാനാധ്യാപകൻ പറയുന്നു. അതിനാൽ തെറ്റായ ഹാജർ നൽകാറില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSSLCaadivasimalayalam news
News Summary - Aadivasi Student - Kerala News
Next Story