ബംഗളൂരു: ഉയര്‍ന്ന രക്തസമ്മർദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രി വിട്ടു. പരിപൂര്‍ണ വിശ്രമവും നിരന്തര ചികിത്സ നിര്‍ദേശങ്ങളും നൽകിയാണ് ഡോക്ടർമാർ കഴിഞ്ഞ ദിവസം മഅ്ദനിയെ പറഞ്ഞയച്ചത്.
ഏപ്രിൽ ഏഴിനാണ് ഉയര്‍ന്ന രക്തസമ്മർദത്തെ തുടര്‍ന്ന് മഅ്ദനിയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ എം.ആര്.ഐ പരിശോധനയിലും മറ്റും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തൽ.
തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രിവിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികിത്സയും സന്ദര്‍ശകരെ പൂർണമായും ഒഴിവാക്കിയുള്ള വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങി കര്‍ശനമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.