തിരുവനന്തപുരം: പയസ് ടെൻത് കോൺവെൻറിലെ കേടായ പമ്പ് നന്നാക്കുേമ്പാൾ സിസ്റ്റർ അഭയ കാൽതട്ടി കിണറ്റിൽ വീഴുകയായിരുന്നെന്ന് മുൻ ഫയർഫോഴ്സ് അസി. ഡിവിഷനൽ ഉദ്യോഗസ്ഥന ായ വാമദേവെൻറ മൊഴി. സി.ബി.െഎ േകാടതിയിൽ നടക്കുന്ന അഭയ കൊലക്കേസ് വിചാരണ വേളയിലാ ണിത്. കോൺവെൻറിലെ അന്നത്തെ മദർ സുപീരിയറായ സിസ്റ്റർ ലിസ്യുവാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മൊഴി നൽകി. ഒന്നാം സാക്ഷി സിസ്റ്റർ ലിസ്യു മരിച്ചതിനാൽ കോൺവെൻറിലെ അന്തേവാസി സിസ്റ്റർ അനുപമയെയാണ് ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. ഇവർ കൂറുമാറുകയും ചെയ്തു.
കഴിഞ്ഞദിവസം പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ ഹെഡ് കോൺസ്റ്റബിൾ തോമസിെൻറ ക്രോസ് വിസ്താരം പൂർത്തിയായി. ഇൻക്വസ്റ്റ് റിപ്പോർട്ട് എ.എസ്.െഎ ആയിരുന്ന വി.വി. അഗസ്റ്റിൻ കീറിക്കളഞ്ഞ കാര്യങ്ങൾ തോമസ് രഹസ്യ മൊഴിയിൽ പറഞ്ഞിട്ടില്ലെന്നും കോൺവെൻറിൽ അസ്വാഭാവികമായ ഒന്നും കണ്ടതായി സി.ബി.ഐക്ക് ആദ്യം നൽകിയ മൊഴിയിൽ പറഞ്ഞിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഇതുവരെ വിസ്തരിച്ച അഞ്ച് സാക്ഷികളിൽ ഏക ദൃക്സാക്ഷിയായ അടയ്ക്ക രാജുവും എം.എം. തോമസും മാത്രമാണ് സി.ബി.െഎ കുറ്റപത്രത്തെ അനുകൂലിക്കുന്ന തരത്തിൽ മൊഴി നൽകിയത്. തുടർ സാക്ഷി വിസ്താരം തിങ്കളാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.