ഇരുമ്പുചോല സ്കൂളിലെ ഇരട്ടപ്പെരുമ കാണാൻ സമ്മാനവുമായി ലയ്സൺ ഓഫിസർ എത്തി

എ.ആർ നഗർ: മലപ്പുറം ജില്ലയിലെ ഇരുമ്പുചോല എ.യു.പി സ്കൂളിൽ ഇരട്ടകൾക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ അബൂദബി ഇന്ത്യൻ എംബസി ലയ്സൺ ഓഫിസർ എത്തി. 20 ജോഡി ഇരട്ടകളുടെ നേതൃത്വത്തിൽ നടന്ന റാലി ശ്രദ്ധേയമായത് 'മാധ്യമ'ത്തിലൂടെ അറിഞ്ഞാണ് ലയ്സൺ ഓഫിസർ മുഹമ്മദലി പത്തൂർ ഇരട്ടകൾക്ക് സമ്മാനവുമായി എത്തിയത്. സ്വാതന്ത്ര്യ ദിന സംഗമത്തിൽ മുഖ്യാതിഥിയുമായി. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലിയാഖത്തലി, പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, മാനേജർ മംഗലശ്ശേരി കുഞ്ഞിമൊയ്തീൻ, പ്രധാനാധ്യാപിക എം. റഹീമ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലിയാഖത്തലി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് റഷീദ് അധ്യക്ഷത വഹിച്ചു. ടി. ഷാഹുൽ ഹമീദ്, പി. അബ്ദുൽ ലത്തീഫ്, കെ.കെ. ഹംസക്കോയ, പി.ഇ. നൗഷാദ്, എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ഒരുക്കിയ ദണ്ഡിയാത്രയുടെ ദൃശ്യ പുനരാവിഷ്കാരവും അരങ്ങേറി. 



എൻ. നജീമ, പി. ഇസ്മായിൽ, പി. ഇർഷാദ്, സി.നജീബ്, എ. സുഹ്റ നൂർജഹാൻകുറ്റിത്തൊടി, ആർ. ശ്രീലത, നുസൈബ കാപ്പൻ, എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - abu dhabi indian embassy Liaison Officer visits Irumbuchola School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.