തിരുവനന്തപുരം: നിലവാരം വിലയിരുത്താൻ മുഴുവൻ എൻജിനീയറിങ് കോളജുകളിലും സാേങ് കതിക സർവകലാശാല അക്കാദമിക് ഒാഡിറ്റിങ് നടത്തും. പഠനത്തിെൻറയും സാങ്കേതിക സംവിധ ാനങ്ങളുടെയും ഗുണനിലവാരം ഒാഡിറ്റിങ്ങിലൂടെ വിലയിരുത്തും.
142 കോളജുകളിൽ നവംബർ 1 1വരെയാണ് ഒാഡിറ്റിങ്. വിജയശതമാനത്തിലും വിദ്യാർഥി പ്രവേശനത്തിലും പിറകിലായ കോളജ ുകളിൽ പ്രത്യേക ശ്രദ്ധചെലുത്തിയുള്ള ഒാഡിറ്റിങ് ആണ് നടത്തുന്നത്. കഴിഞ്ഞ ബി.ടെക് പരീക്ഷയിൽ 40 ശതമാനത്തിൽ താഴെ വിജയമുള്ളതും കഴിഞ്ഞ മൂന്നുവർഷം വിദ്യാർഥി പ്രവേശനത്തിൽ കുറവുള്ളതുമായ 37 കോളജുകളിലാണ് ആദ്യഘട്ട ഒാഡിറ്റിങ്. ഇവിടങ്ങളിൽ രണ്ടുവീതം അധ്യാപകരെ ഒാഡിറ്റിങ്ങിന് നിയോഗിക്കും. മറ്റിടങ്ങളിൽ രണ്ടാംഘട്ട ഒാഡിറ്റിങ്ങിന് ഓരോ അധ്യാപകനെ അയക്കും. ഒാഡിറ്റിങ്ങിനായി പത്തുവർഷത്തിലധികം അധ്യാപന പരിചയമുള്ള 116 അധ്യാപകരെ സർവകലാശാല തെരഞ്ഞെടുത്തു.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) മാനദണ്ഡപ്രകാരമുള്ള അധ്യാപകരുണ്ടോ, അവരുടെ യോഗ്യതകൾ, യൂനിവേഴ്സിറ്റി കലണ്ടർ പ്രകാരമുള്ള അധ്യയന ദിവസങ്ങളുണ്ടോ, അക്രഡിറ്റേഷൻ, ഇേൻറണൽ പരീക്ഷകളുടെ നടത്തിപ്പും സുതാര്യതയും, വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ, ലബോറട്ടറികളുടെ ഉപയോഗം, ലൈബ്രറി, ഇൻറർനെറ്റ് സംവിധാനം, കോളജിെൻറ അക്കാദമികവും ഭരണപരവുമായ നേതൃത്വം, പഠനാന്തരീക്ഷവും അച്ചടക്കവും, പരാതിപരിഹാര മാർഗങ്ങൾ, നവീന പാഠ്യരീതികൾ, ഓൺലൈൻ കോഴ്സുകൾ, വിദ്യാർഥികളുടെ പ്ലേസ്മെൻറ് അടക്കം ഇരുപതോളം ഘടകങ്ങളാണ് ഒാഡിറ്റിങ്ങിന് വിധേയമാക്കുക.
ഒാഡിറ്റിങ്ങിനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒാഡിറ്റർമാർ ഓൺലൈനായി സർവകലാശാലക്ക് വിവരങ്ങൾ നൽകാം. ഇതിൽ കോളജ് പ്രിൻസിപ്പൽമാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഇതിനുശേഷമാവും റാങ്കിങ്ങിൽ അടക്കം സർവകലാശാല അന്തിമ തീരുമാനമെടുക്കുക.
അക്കാദമിക് ഒാഡിറ്റിലെ കോളജുകളുടെ നിലവാരവും റാങ്കിങ്ങും കോളജുകളുടെ അഫിലിയേഷനുള്ള മാനദണ്ഡമാക്കുന്നത് പരിഗണനയിലാണെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ പറഞ്ഞു. അക്കാദമിക് ഡയറക്ടർ ഡോ.കെ. ഗോപകുമാർ ഒാഡിറ്റിങ് മാർഗരേഖ വിശദീകരിച്ചു. പ്രോ വൈസ്ചാൻസലർ ഡോ.എസ്. അയ്യൂബ്, അക്കാദമിക് ഡീൻ ഡോ.ജെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.