കൊല്ലം: 11 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിനെ ഏഴുവർഷം കഠിനതടവിനും 16,000 രൂപ പിഴയും ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻസ് ജഡ്ജി (പോക്സോ) എൻ. ഹരികുമാർ ഉത്തരവായി.
പ്രതി പിഴ അടയ്ക്കാതിരുന്നാൽ അഞ്ചുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കണം. ലൈംഗികാതിക്രമണത്തിനുള്ള വകുപ്പ് പ്രകാരം ഒരുവർഷം കഠിനതടവിനും മൂവായിരം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം അധികമായി തടവ്, കുറ്റകരമായ ഭീഷണിപ്പെടുത്തലിന് ഒരു വർഷം കഠിനതടവിനും മൂവായിരം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ ഒരുമാസം കൂടി അധികമായി തടവ് ശിക്ഷയും വിധിച്ചു. പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
പിതാവിെൻറ സംരക്ഷണയിൽ കഴിയേണ്ട 11 വയസ്സുമാത്രം പ്രായമുള്ള ബാലികയെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പല ദിവസങ്ങളിലും തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിവരികയായിരുന്നു.
പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു സ്ഥിരം മദ്യപാനിയായ പിതാവ്. ൈപ്രവറ്റ് ബസിലെ കണ്ടക്ടറായിരുന്ന പ്രതി ഭാര്യയും പെൺകുട്ടിയും ഇളയ മകനുമൊത്താണ് താമസിച്ചിരുന്നത്. 2016 നവംബർ 13ന് അടുത്ത വീട്ടിലെ കുട്ടിയുമായി കളിക്കാൻ പോയ ബാലിക താമസിച്ച് തിരികെവന്നത് ചോദ്യംചെയ്ത അമ്മയോട് കയർത്തുനിന്ന കുട്ടി വിവരങ്ങളെല്ലാം തുറന്നുപറയുകയായിരുന്നു.
മാതാവ് തെൻറ അമ്മയെയും കുഞ്ഞമ്മയെയും വിവരമറിയിക്കുകയും അവരൊരുമിച്ച് കൊട്ടാരക്കര വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. പൂയപ്പള്ളി സബ് ഇൻസ്പെക്ടർ ജി. സാബു പ്രാഥമിക റിപ്പോർട്ടും അന്വേഷണവും നടത്തി അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയ കേസിലാണ് വിധിവന്നത്. േപ്രാസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് േപ്രാസിക്യൂട്ടർ ജി. സുഹോത്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.