ശ്രീകണ്ഠപുരം: മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും വർധിച്ചതിന് പിന്നാലെ നടപടി കടുപ്പിച്ച് എക്സൈസും പൊലീസും. ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ വരെ എക്സൈസ് 485 മയക്കുമരുന്ന് കേസുകളും 1263 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗവും വർധിച്ചു. 827.384 ഗ്രാം മെത്താം ഫിറ്റമിനാണ് ഈ വർഷം പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഇത് 503.024 ഗ്രാമായിരുന്നു. മയക്കുമരുന്നുകളുമായി 486 പേർ ഈ വർഷം അറസ്റ്റിലായി. കഴിഞ്ഞ വർഷം 543 പേരാണ് പിടിയിലായത്. അബ്കാരി കേസുകളിൽ 945 പേരാണ് ഈ വർഷം അറസ്റ്റിലായത്. 60 വണ്ടികളും 6,600 ലിറ്റർ സ്പിരിറ്റുമാണ് ഈ വർഷം പിടികൂടിയത്.
പാൻ ഉൽപന്നങ്ങൾ പിടികൂടിയതിൽ 4426 കേസുകളിലായി ഈ വർഷം എക്സൈസ് പിഴയീടാക്കിയത് 8.85 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം രൂപയുടെ വർധനവ്.
തൊണ്ടിമുതലായി 1.12 ലക്ഷവും 30 മൊബൈൽ ഫോണും പിടികൂടി. കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിലാകെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ പിടികൂടിയത്. ഡാൻസാഫ് ഉൾപ്പെടുന്ന പൊലീസ് സംഘം പിടികൂടിയ കണക്കിന് പുറമെയാണിത്. നേരത്തേ പുരുഷന്മാർ മാത്രമാണ് ലഹരിവസ്തുക്കളുമായി പിടിയിലാകുന്നതെങ്കിൽ സമീപ വർഷങ്ങളിൽ നിരവധി യുവതികളും വീട്ടമ്മമാരും പിടിയിലായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. പെട്ടെന്ന് പിടിയിലാവാതിരിക്കാനാണ് പെൺകുട്ടികളെയടക്കം മയക്കുമരുന്ന് വിൽപന സംഘത്തിൽ കണ്ണികളാക്കുന്നത്.
പെട്ടെന്ന് പണം സമ്പാദിക്കാനായി ദമ്പതികളടക്കം മയക്കുമരുന്ന് കടത്തിനിറങ്ങി അറസ്റ്റിലായ സംഭവങ്ങളും ഏറെയാണ്. പുതുവർഷത്തിന് മുന്നോടിയായി ലഹരിക്കടത്ത് തടയാൻ എക്സൈസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
പിടികൂടിയ ലഹരി ഉൽപന്നം
(ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ കണക്ക്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.