Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നൊഴുകുന്നു

മയക്കുമരുന്നൊഴുകുന്നു

text_fields
bookmark_border
Drugs
cancel

ശ്രീ​ക​ണ്ഠ​പു​രം: മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ച​തി​ന് പി​ന്നാ​ലെ ന​ട​പ​ടി ക​ടു​പ്പി​ച്ച് എ​ക്സൈ​സും പൊ​ലീ​സും. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​വം​ബ​ർ വ​രെ എ​ക്സൈ​സ് 485 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും 1263 അ​ബ്കാ​രി കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു. 827.384 ഗ്രാം ​മെ​ത്താം ഫി​റ്റ​മി​നാ​ണ് ഈ ​വ​ർ​ഷം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 503.024 ഗ്രാ​മാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 486 പേ​ർ ഈ ​വ​ർ​ഷം അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം 543 പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ബ്കാ​രി കേ​സു​ക​ളി​ൽ 945 പേ​രാ​ണ് ഈ ​വ​ർ​ഷം അ​റ​സ്റ്റി​ലാ​യ​ത്. 60 വ​ണ്ടി​ക​ളും 6,600 ലി​റ്റ​ർ സ്പി​രി​റ്റു​മാ​ണ് ഈ ​വ​ർ​ഷം പി​ടി​കൂ​ടി​യ​ത്.

പാ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​തി​ൽ 4426 കേ​സു​ക​ളി​ലാ​യി ഈ ​വ​ർ​ഷം എ​ക്സൈ​സ് പി​ഴ​യീ​ടാ​ക്കി​യ​ത് 8.85 ല​ക്ഷം രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​ർ​ധ​ന​വ്.

തൊ​ണ്ടി​മു​ത​ലാ​യി 1.12 ല​ക്ഷ​വും 30 മൊ​ബൈ​ൽ ഫോ​ണും പി​ടി​കൂ​ടി. ക​ണ്ണൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല​യി​ലാ​കെ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഡാ​ൻ​സാ​ഫ് ഉ​ൾ​പ്പെ​ടു​ന്ന പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ ക​ണ​ക്കി​ന് പു​റ​മെ​യാ​ണി​ത്. നേ​ര​ത്തേ പു​രു​ഷ​ന്മാ​ർ മാ​ത്ര​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പി​ടി​യി​ലാ​കു​ന്ന​തെ​ങ്കി​ൽ സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി യു​വ​തി​ക​ളും വീ​ട്ട​മ്മ​മാ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. പെ​ട്ടെ​ന്ന് പി​ടി​യി​ലാ​വാ​തി​രി​ക്കാ​നാ​ണ് പെ​ൺ​കു​ട്ടി​ക​ളെ​യ​ട​ക്കം മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ൽ ക​ണ്ണി​ക​ളാ​ക്കു​ന്ന​ത്.

പെ​ട്ടെന്ന് പ​ണം സ​മ്പാ​ദി​ക്കാ​നാ​യി ദ​മ്പ​തി​ക​ള​ട​ക്കം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നി​റ​ങ്ങി അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ങ്ങ​ളും ഏ​റെ​യാ​ണ്. പു​തു​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ എ​ക്സൈ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

പിടികൂടിയ ലഹരി ഉൽപന്നം

(ബ്രാ​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്ക്)

  • സം​യു​ക്ത പ​രി​ശോ​ധ​ന- 191 (236)
  • ചാ​രാ​യം -276 ലി. (280)
  • ​വി​ദേ​ശ​മ​ദ്യം - 3500 ലി. (3706),
  • ​വാ​ഷ് -20377 ലി. (26372)
  • ​ബി​യ​ർ - 89 ലി. (100)
  • ​മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ദ്യം - 1159 ലി. ( 1373)
  • ​ക​ഞ്ചാ​വ് - 93.34 കി​ലോ (87.968)
  • ക​ഞ്ചാ​വ് ചെ​ടി- 3 (22)
  • എ​ൽ.​എ​സ്.​ഡി - 0333 ഗ്രാം (1.607)
  • ​എം.​ഡി.​എം.​എ - 13.488 ഗ്രാം (324.412)
  • ​മെ​ത്താം ഫി​റ്റ​മി​ൻ - 827.384 ഗ്രാം (503.024)
  • ​ഹ​ഷീ​ഷ് ഓ​യി​ൽ - 23.97 ഗ്രാം (5.105)
  • ​ബ്രൗ​ൺ​ഷു​ഗ​ർ- 8. 864 ഗ്രാം (13.697)
  • ​പു​ക​യി​ല - 166 കി​ലോ (460)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseDrugpoliceKerala Newscrime
News Summary - Action after increase in drug trade and use Strict excise and police
Next Story