തിരുവനന്തപുരം: ലക്ഷത്തിലധികം പേരെ കുടിയൊഴിപ്പിക്കുന്നതും പരിസ്ഥിതി തകർക്കുന്നതുമായ കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയസമിതി ആവശ്യപ്പെട്ടു. മേയ് 18 ന് സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ഓൺലൈൻ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.
കോവിഡ് സാഹചര്യമായതിനാൽ സോഷ്യൽ മീഡിയയെ പരമാവധി ഉപയോഗിച്ച് പദ്ധതിയുടെ അപകടങ്ങളെക്കുറിച്ച് പ്രചാരണം സജീവമാക്കും. എം.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷതവഹിച്ചു.
ജനറൽ കൺവീനർ എസ്. രാജീവൻ, ടി.ടി. ഇസ്മായിൽ, എം. ഷാജർഖാൻ, കെ. ശൈവപ്രസാദ്, ചാക്കോച്ചൻ മണലേൽ, ശ്രീധരൻ ചേർപ്പ്, അഡ്വ. സിറാജുദീൻ കരിച്ചാറ, രാമചന്ദ്രൻ വരപ്പുറത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.