കൊച്ചി: നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ട്വന്‍റി-20യിൽ ചേർന്നു. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും പാർട്ടിയിൽ ചേർന്നു. ട്വന്‍റി-20ക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്ന ശ്രീനിവാസൻ, കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്‍റി-20 മോഡലെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരനും ജേക്കബ് തോമസും ട്വന്‍റി-20യിലേക്ക് വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
അഴിമതി രഹിതമായ ഭരണമാണ് തന്നെ ട്വന്‍റി-20യിലേക്ക് അടുപ്പിച്ചതെന്ന് സംവിധായകൻ സിദ്ദീഖ് പറഞ്ഞു. ട്വന്‍റി-20യുടെ പ്രവർത്തനങ്ങൾ ആദ്യഘട്ടം മുതൽ തനിക്ക് കൃത്യമായി അറിയാം. അഴിമതി രഹിതമായ ഒരു ഭരണം ലക്ഷ്യമിട്ടാണ് വിവിധ രാഷ്ട്രീയ കക്ഷികളിലുള്ളവർ ട്വന്‍റി-20ക്ക് പിന്നിൽ അണിനിരന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുപേരുടെ സ്ഥാനാർഥി പട്ടിക ട്വന്‍റി-20 പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയർമാനായി ഉപദേശക സമിതി നിലവിൽ വന്നു. ശ്രീനിവാസൻ, സിദ്ദീഖ്, ലക്ഷ്മി മേനോൻ, ഡോ. വിജയൻ, അനിത ഇന്ദിര ബായ്, ഡോ. ഷാജൻ കുര്യാക്കോസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.