നാം ജീവിക്കുന്നത് മികച്ച നേതൃത്വത്തിന് കീഴിൽ; മോദി സർക്കാരിനെ പുകഴ്ത്തി നടി ശോഭന

തൃശൂർ: കേന്ദ്രസർക്കാരിനെ പുകഴ്ത്തി നടിയും നർത്തകിയുമായ ശോഭന. തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. ബി.ജെ.പിയുടെ സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടി അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് ശോഭന പറഞ്ഞു.  വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി എന്ന് പറഞ്ഞാണ് ശോഭന സംസാരിച്ചുതുടങ്ങിയത്.

''വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. ശക്തമായ നേതൃത്വമുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വനിത സംരക്ഷണ ബില്ലിനെ നോക്കിക്കാണുന്നത്.​​''-ശോഭന പറഞ്ഞു.

തേക്കിൻകാട് മൈതാനത്ത് നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയിൽ ശോഭനക്കൊപ്പം പി.ടി ഉഷ, മിന്നു മണി,മറിയക്കുട്ടി, ബീന കണ്ണൻ, ഉമ പ്രേമൻ, വൈക്കം വിജയലക്ഷ്മി തുടങ്ങി നിരവധി സ്ത്രീകൾ പ​ങ്കെടുത്തു. ഒന്നരകിലോമീറ്റർ റോഡ് ​ഷോ നടത്തിയതിനു ശേഷമാണ് മോദി ​പരിപാടിയിൽ പ​ങ്കെടുത്തത്.

തൃശൂരിലെ സ്വരാജ് റൗണ്ടിൽ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ​പ്രധാനമന്ത്രി നെടു​മ്പാശ്ശേരിയിലെത്തിയത്. തുടർന്ന് ഹെലികോപ്ടർ മുഖേന കുട്ട​നെല്ലൂർ ഹെലിപാഡിൽ എത്തി. അവിടെ നിന്ന് റോഡ് മാർഗമാണ് തൃശൂരിലെത്തിയത്. 

Tags:    
News Summary - Actress and dancer Shobhana praised the central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.