നടിയെ അക്രമിച്ച കേസ്: അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. അഭിഭാഷകര്‍ ഫോണ്‍നശിപ്പിക്കാന്‍ കൂട്ടുനിന്നതായ പൊലീസ് വാദത്തിന് തെളിവില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ നൽകിയ വിടുതല്‍ ഹരജി കോടതി അംഗീകരിക്കുക‍യും ചെയ്തു.

നടിയെ ആക്രമിച്ച ശേഷം ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ പ്രതീഷ് ചാക്കോക്ക് കൈമാറിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിനാണ് പ്രതീഷ് ചാക്കോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, കേ​സി​ൽ​ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ത്തി​​​​​െൻറ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് പ്ര​തി​ക്ക്​ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കാ​നു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നു. ദൃ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന മെ​മ്മ​റി കാ​ർ​ഡ്​ തൊ​ണ്ടി​യാ​ണെ​ങ്കി​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്നും കേ​സി​ലെ രേ​ഖ​യാ​ണെ​ങ്കി​ൽ മാ​ത്ര​മേ ന​ൽ​കാ​നാ​വൂ എ​ന്നും ജ​സ്​​റ്റി​സ്​ എ.​എം. ഖ​ൻ​വി​ൽ​ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കിയിരുന്നു. തു​ട​ർ​ന്ന്​ ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ട്​ ന​ട​ൻ ദി​ലീ​പ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ഡി​സം​ബ​ർ 11ലേ​ക്ക്​ മാ​റ്റി.


Tags:    
News Summary - Actress Attack Case Advocates Removed from FIR-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.