ശിവഗിരി മഠത്തിൻറെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ സർവമത സമ്മേളനം: ലോഗോ പ്രകാശനം ചെയതു

തിരുവനന്തപുരം: ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി, വർക്കല ശിവഗിരിമഠം വത്തിക്കാനിൽ നടത്തുന്ന സർവമത സമ്മേളനത്തിൻറെ ലോഗോ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശിവഗിരിമഠം പ്രസിഡൻറ് സ്വാമി സച്ചിതാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് ഏറ്റുവാങ്ങി.

ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, ക്രസ്റ്റ് മീഡിയ ഹൗസ് സി.ഇ.ഒ ഉണ്ണികൃഷ്ണൻ കുന്നത്ത്, ആർട്ടിസ്റ്റ് ദിപുകുമാർ സോമൻ, സംഘാടക സമിതി ഡയറക്ടർ ബിജു ഭാസ്കർ എന്നിവർ പങ്കെടുത്തു.

നവംബർ 29 നും 30 നു മാണ് വത്തിക്കാൻ സർവമത സമ്മേളനം ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഡം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ സർവമത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Interfaith conference at Vatican under the auspices of Sivagiri Math: Logo released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.