കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് പങ്കുണ്ടെന്ന് രഹസ്യ മൊഴി. കേസിലെ ഏഴാം പ്രതി ചാർലിയാണ് ദിലീപിനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയത്. ഇൗ സാഹചര്യത്തിൽ ചാർലിയെ കേസിൽ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് തീരുമാനം.
സംഭവത്തിന് ശേഷം കോയമ്പത്തൂരിൽ ചാർലിയുടെ സ്ഥലത്താണ് മുഖ്യപ്രതി പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. നടിക്കെതിരായ ആക്രമണം ദിലീപിെൻറ ക്വേട്ടഷനാണെന്ന് മൂന്നാം ദിവസം സുനി തന്നോട് പറഞ്ഞതായാണ് ചാർലിയുടെ മൊഴി. ആക്രമണ ദൃശ്യങ്ങൾ തന്നെ കാണിച്ച സുനി, ക്വേട്ടഷൻ ഒന്നര കോടിയുടേതാണെന്ന് വെളിപ്പെടുത്തിയതായും ചാർലി പറയുന്നു. അറസ്റ്റിലായപ്പോൾ ചാർലി ഇക്കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി.
ഇതിനിടെ, ദിലീപിനെതിരായ ഗൂഢാലോചനക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുസംബന്ധിച്ച് എ.ഡി.ജി.പി ബി. സന്ധ്യ ബുധനാഴ്ച രാത്രി ആലുവ പൊലീസ് ക്ലബിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ 90 ദിവസത്തിനകം കുറ്റപത്രം എന്ന സമയപരിധി ബാധകമല്ല. എങ്കിലും വൈകാതെതന്നെ എല്ലാ പഴുതുമടച്ച സമ്പൂർണ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. ദിലീപിെൻറ ജാമ്യം റദ്ദാക്കുന്നത് സംബന്ധിച്ച് സ്പെഷൽ പ്രോസിക്യൂട്ടറോട് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.