മലയാള സിനിമ മേഖലയിലെ 28 പേർ മോശമായി പെരുമാറിയെന്ന് നടി ചാർമിള. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നതിനിടെയാണ് ചാർമിളയും തന്‍റെ അനുഭവം പങ്കുവെച്ചത്.
അങ്ങേയറ്റം മോശം പെരുമാറ്റമാണ് മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് ചാർമിള പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെ ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.