കേരള സ്കൂൾ കായികമേള ഭാഗ്യചിഹ്നം പ്രകാശനം മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. രാജീവും നിർവഹിക്കുന്നു

സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം ‘തക്കുടു’

തിരുവനന്തപുരം: കേരള സ്കൂൾ കായികമേള - കൊച്ചി '24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി. രാജീവും വി. ശിവൻകുട്ടിയും നിർവഹിച്ചു. മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണൻ ‘തക്കുടു’ ആണ്. ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കാൻ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുക. നവംബർ നാലു മുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലാണ് മത്സരങ്ങള്‍ നടത്തുക. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള ഇന്‍ക്ലൂസിവ് സ്പോര്‍ട്സ് ആദ്യമായി ഇത്തവണ അരങ്ങേറും. മേളയിൽ ഇരുപതിനായിരത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കും. നവംബർ നാലിന് വൈകീട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

സമാപനം നവംബര്‍ 11ന് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ്. എറണാകുളം ജില്ലയിലെ 50 സ്കൂളുകളിൽ കായിക താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കും.

Tags:    
News Summary - 'Takudu' is the lucky symbol of the State School Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT