മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ചു; ശ്രീനിവാസന് വക്കീൽ നോട്ടീസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിന് മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ച നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്. പരാതിക്കാരിലൊരാളായ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.മുഹമ്മദ്​ അഭിഭാഷകൻ മുഖേന മാനനഷ്്ടത്തിന് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

ചാനൽ അഭിമുഖത്തിൽ, മോൻസണ്​ പണം നൽകിയ രണ്ടുപേരെ തനിക്കറിയാമെന്നും അവർ തട്ടിപ്പുകാരാണെന്നും അത്യാർത്തി കൊണ്ടാണ് പണം നൽകിയതെന്നുമായിരുന്നു ശ്രീനിവാസ‍​െൻറ ആരോപണം. അതേസമയം,ഇവരുടെ പേരുകൾ താൻ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

''പത്ത് കോടി രൂപ നൽകിയെന്ന്​ പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ കോടികൾ പറ്റിച്ച ആളാണെന്നുമാണ്'' ശ്രീനിവാസൻ തുറന്നടിച്ചത്. മോൻസ‍ണി​െൻറ വീട്ടിൽ ശ്രീനിവാസൻ സന്ദർശനം നടത്തിയതിെൻറ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

Tags:    
News Summary - Advocate notice to Srinivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.