തിരുവനന്തപുരം: മേയ് 20 ന് പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ 'പിണറായി വിജയൻ ആയ ഞാൻ' എന്നായിരുന്നു സത്യവാചകം. എന്നാൽ, തിങ്കളാഴ്ച എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അത് 'പിണറായി വിജയൻ എന്ന ഞാൻ' ആയി. പിണറായി മാത്രമല്ല മറ്റെല്ലാവരും സ്വന്ത്യം പേരിനൊപ്പം 'എന്ന ഞാൻ' എന്ന വാക്കുചേർതതായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാണല്ലോ സത്യപ്രതിജ്ഞ. അതിനാൽ തന്നെ മലയാളത്തിലേക്ക് സത്യപ്രതിജ്ഞ പരിഭാഷ ചെയ്തപ്പോൾ 'ഐ' എന്ന ഇംഗ്ലീഷ് വാക്കിന് പകരം 'ആയ ഞാൻ' എന്ന പ്രയോഗം വന്നു.
തിങ്കളാഴ്ച സത്യപ്രതിജ്ഞയിൽ 'ആയ ഞാൻ' വാക്ക് മാറി 'എന്ന ഞാൻ' എന്ന ശരിയായ പരിഭാഷ ഉപയോഗിച്ചതിന് പിന്നിൽ ഒരു മലയാളിയുടെ ഏഴു വർഷത്തെ പരിശ്രമമുണ്ട്. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനായ വർഗീസ് അലക്സാണ്ടറാണ് ഇൗ മാറ്റത്തിന് പിന്നിൽ. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽനിന്ന് എൽ.ഡി.എഫ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്നസെൻറ് 'ആയ ഞാൻ' എന്ന വാക്ക് ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് ശരിയായ മലയാളം വാക്കിെൻറ ആവശ്യകത 73 കാരനായ ഇദ്ദേഹം തിരിച്ചറിഞ്ഞത്. ഇതോടെ 'ആയ' എന്ന പദത്തിന് പകരം 'എന്ന' വാക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഇന്ത്യൻ ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ മലയാളത്തിലാക്കിയപ്പോഴാണ് 'ആയ ഞാൻ' എന്ന പദം ഉപയോഗിച്ചത്. പ്രിൻറ് ചെയ്യുന്ന സത്യപ്രതിജ്ഞയിൽ തിരുത്തലുകൾ വരുത്താതെ ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് സെക്രട്ടറിയറ്റിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
തുടർന്ന് മലയാള പരിഭാഷ പരിഷ്കരിക്കണം എന്ന ആവശ്യവുമായി അദ്ദേഹം ഭാഷാ വകുപ്പിനെ സമീപിക്കുകയായിരുന്നു. അലക്സാണ്ടറിെൻറ നിർദേശം അന്നത്തെ സെക്രട്ടറി സുരേഷ് കുമാർ മുഖവിലക്കെടുത്തതിനെ തുടർന്ന് നിർദേശം ഒൗദ്യോഗിക ഭാഷാ കമീഷനെ അറിയിച്ചു. ഒരു വർഷത്തിന് ശേഷം അലക്സാണ്ടറുടെ നിർദേശം സാധുവായി. എങ്കിലും 2016ലെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിജ്ഞയിൽ മാറ്റമൊന്നുമുണ്ടായില്ല. അതിെൻറ കാരണം അന്വേഷിച്ചപ്പോൾ പരിഷ്കരണം വരുത്തിയ സത്യപ്രതിജ്ഞ പ്രിൻറ് ചെയ്തിട്ടില്ലെന്ന മറുപടി ആയിരുന്നു.
2021 ലെ തെരഞ്ഞെടുപ്പിന് ശേഷം അലക്സാണ്ടർ നിയമസഭ സെക്രട്ടറിയെ 'എന്ന ഞാൻ' പ്രയോഗത്തെ ക്കുറിച്ച് ഒാർമിപ്പിച്ച് വീണ്ടും രംഗത്തെത്തി. എന്നാൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പഴയ വാചകങ്ങൾ തന്നെയായിരുന്നു സത്യപ്രതിജ്ഞക്ക് ഉപയോഗിച്ചത് അതിൽ നിരാശനാകുകയും ചെയ്തിരുന്നു. എന്നാൽ, എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ 'എന്ന ഞാൻ' പ്രയോഗം ഉപയോഗിച്ചതിൽ വലിയ സന്തോഷം തോന്നി. എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ടി.വിയിലൂടെയാണ് അദ്ദേഹം കണ്ടത്. ഞായറാഴ്ച പുതിയ പതിപ്പുകൾ ലഭിച്ചതിൽ തിങ്കളാഴ്ച എം.എൽ.എമാർ സത്യപ്രതിജ്ഞയിൽ പുതിയ വാചകങ്ങൾ ഉപയോഗിക്കുകയായിരുന്നു.
തമിഴിൽ സത്യവാചകം ചൊല്ലിയ ദേവികുളം എൽ.എൽ.എ എ. രാജ 'എൻട്ര ഞാൻ' എന്ന് ഉപയോഗിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.