'പണം തരാത്തയാളുടെ ഫോ​ട്ടോ വാക്​സിൻ സർഫിക്കറ്റിൽ വേണ്ട'; മോദിയുടെ ഫോ​​ട്ടോ ഛത്തീസ്​ഗഢും ഝാർഖണ്ഡും ഒഴിവാക്കി

ന്യൂഡൽഹി: വാക്​സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി ഝാർഖണ്ഡ്​, ഛത്തീസ്​ഗഢ്​ സർക്കാറുകൾ. ചിത്രമൊഴിവാക്കാനുള്ള ഛത്തീസ്​ഗഢ്​ സർക്കാറി​െൻറ തീരുമാനത്തിന്​ പിന്നാലെയാണ്​ ഝാർഖണ്ഡും രംഗത്തെത്തിയത്​. പകരം അതത്​ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളായിരിക്കും ഉപയോഗിക്കുക.

''ഇതിലിപ്പോൾ പ്രശ്​നമാക്കാൻ ഒന്നുമില്ല. കേന്ദ്രസർക്കാർ പണം തരു​േമ്പാൾ അതിൽ മോദിയുടെ പണം വെച്ചോ​ട്ടെ. സംസ്ഥാന സർക്കാർ പണം നൽകു​േമ്പാൾ മുഖ്യമന്ത്രിയുടേത്​ വെക്കും. വാക്​സി​െൻറ എല്ലാ ബാധ്യതയും സംസ്ഥാന സർക്കാറി​െൻറ തലയിൽ കെട്ടിവെക്കു​േമ്പാൾ സ്വന്തം സർട്ടിഫിക്കറ്റ്​ നൽകാൻ ഞങ്ങൾക്ക്​ അവകാശമില്ലേ?. എന്തിനാണ്​ മോദിയുടെ ​ചിത്രം വെക്കുന്നത്​?''-ഛത്തീസ്​ഗഢ്​ ആരോഗ്യമന്ത്രി ടി.എസ്​ ദിയോ പറഞ്ഞു.

മുഖ്യമന്ത്രി ഹേമന്ദ്​ സോറ​െൻറ ചിത്രവുമായി ജാർഖണ്ഡ്​ സർക്കാറും സർട്ടിഫിക്കറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്​. ഛത്തീസ്​ഗഢ്​ ഭരിക്കുന്നത്​ കോൺ​ഗ്രസും ഝാർഖണ്ഡ്​ ഭരിക്കുന്നത്​ ഝാർഖണ്ഡ്​ മുക്തി ചോർച്ച-കോൺഗ്രസ്​ സഖ്യവുമാണ്​.

Tags:    
News Summary - After Jharkhand, Chhattisgarh Replaces Modi’s Photo on Vaccine Certificates With its Own CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.