വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭക്ക്

തിരുവനന്തപുരം: വയോജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ വയോസേവന പുരസ്കാരം 2024 തിരുവനന്തപുരം നഗരസഭക്ക്. ഒട്ടേറെ ക്ഷേമ പദ്ധതികൾ വയോജനങ്ങൾക്കായി തിരുവനന്തപുരം നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നും ആ പ്രവർത്തനങ്ങൾക്കാകെ ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

വയോജനങ്ങളുടെ ക്ഷേമം സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. നാടും നഗരവും വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നമുക്കൊപ്പം ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് വയോജനങ്ങൾ. അഭിനകരമായ നേട്ടമാണിത്. നഗരത്തിലെ മുതിർന്ന പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Age Service Award 2024 to Thiruvananthapuram Municipal Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.