പ്രളയം തകർത്തത് 1.26 ലക്ഷം ഏക്കറിലെ കൃഷി; നഷ്ടം 2,627 കോടി

തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്തെ കാർഷികമേഖലക്കുണ്ടായത് കനത്ത നഷ്ടമെന്ന് കൃഷിവകുപ്പിന്‍റെ കണക്ക്. പ്രളയത്തിൽ കാർഷിക മേഖലയിലുണ്ടായ നഷ്ടം 2,627 കോടിയാണ്.

കാർഷിക മേഖലയിൽ ആഗസ്റ്റ് ഒന്നുമുതൽ 17 വരെയുള്ള കൃഷി നാശത്തെക്കുറിച്ചുള്ള കണക്കെടുപ്പാണ് കൃഷി വകുപ്പ് നടത്തിയത്. സംസ്ഥാനത്ത് 1.26 ലക്ഷം ഏക്കറിൽ വിള നാശമുണ്ടായി. വിളകൾ നശിച്ച് 2. 23 ലക്ഷം കർഷകരാണ് പ്രതിസന്ധിയിലായത്. പ്രതിസന്ധിയിലായ കർഷകരുടെ എണ്ണം നോക്കിയാൽ ആലപ്പുഴയാണ് മുന്നിൽ. 40,369 കർഷകർക്ക് വിള നഷ്ടമായി. 17,745 ഏക്കറിലാണ് കൃഷി നശിച്ചത്.

വയനാട്ടിൽ 27, 347 കർഷകരുടെ 3822 ഏക്കറിലെ കൃഷി നശിച്ചു. ഇടുക്കിയിൽ 26,079 കർഷകരുടെ 6580 ഏക്കറിലെ കൃഷിയും നശിച്ചു. മറ്റു ജില്ലകളിൽ കൃഷി നാശം നേരിട്ട് കർഷകരുടെ സംഖ്യ ഇങ്ങനെ-

തിരുവനന്തപുരം - 5,693, കൊല്ലം-10,099, പത്തനംതിട്ട- 11,545,കോട്ടയം 15,926 , എറണാകുളം-20,924, തൃശൂർ-4,978, മലപ്പുറം 7,955, കോഴിക്കാട്-21,164, വയാനാട്- 27,347,കണ്ണൂർ- 15465, കാസർകോട്-9,624 എന്നിങ്ങനെയാണ്.

കൃഷി നാശം സംഭവിച്ച ഭൂമിയുടെ അളവ് പരിശേധിച്ചാൽ എറണാകുളമാണ് മുന്നിൽ. 35,780 ഏക്കറിൽ എറണാകുളത്ത് കൃഷി നാശമുണ്ടായി. തൊട്ടുപിന്നിൽ കോട്ടയമാണ്. 19,980 ഏക്കറിൽ കോട്ടയത്ത് കൃഷിനാശമുണ്ടായി. ആലപ്പുഴയുണ്ട് 17,745 ഏക്കറിലും കൃഷി നശിച്ചു. തിരുവനന്തപുരം- 15,32 7 കൊല്ലം- 1,450 പത്തനംതിട്ട-4327 7, മലപ്പുറം-17,745, ഇടുക്കി- 6,580, ഇടുക്കി- 6,580, തൃശ്ശൂർ- 800, മലപ്പുറം- 5,490 കോഴിക്കോട് -6,692 വയനാട് -3,822, കണ്ണൂർ -4,497, കാസർകോട്-1,860 ഏക്കറിലാണ് വിളനഷ്ടമുണ്ടായത്.

നെൽകൃഷിക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്. 24,863 ഏക്കർ നെൽകൃഷി നശിച്ച് സംസ്ഥാനത്ത് 19,270.64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 2465.66 ഏക്കർ തെങ്ങുകൃഷി നശിച്ച് 1382.95 നഷ്ടമാണ് ഉണ്ടായത്. നഷ്ടമുണ്ടാക്കിയ മറ്റ് വിളകൾ റബ്ബർ-1165.96ഏക്കർ 1860.27 ലക്ഷം രൂപ. ഇഞ്ചി 305 ഏക്കർ 122.86 ലക്ഷം രൂപ. കൊക്കോ- 148 ഏക്കർ 28.97 ലക്ഷം രൂപ. കാപ്പി 81ഏക്കർ 54.49 ലക്ഷം രൂപ.

കുരുമുളക്1314.45 ഏക്കർ 1720.04 ലക്ഷം രൂപ. കുരുമുളക് 1314.45 ഏക്കർ 1720.04 ലക്ഷം രൂപ. ഏത്തവാഴ 72,702 ഏക്കർ 36,900.52 ലക്ഷം രൂപ. കപ്പ^മരച്ചീനി 7268 ഏക്കർ 14,399.28 ലക്ഷം രൂപ. പച്ചക്കറി 3,078 ഏക്കർ 26718.23 ലക്ഷം രൂപ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.